നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

    യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

    പിഎസ്‌സി ക്രമക്കേട് കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ഇരുവർക്കും പുറത്തിറങ്ങാനാകില്ല

    നസീം, ശിവരഞ്ജിത്ത്

    നസീം, ശിവരഞ്ജിത്ത്

    • Share this:
      തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ പിഎസ്‌സി ക്രമക്കേട് കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ഇരുവർക്കും പുറത്തിറങ്ങാനാകില്ല.

      യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിനും, രണ്ടാം പ്രതി നസീമിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 15നു കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികൾക്ക് 68 ദിവസത്തിനു ശേഷമാണു ജാമ്യം ലഭിക്കുന്നത്. ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇരുവരും യൂണിവേഴ്സിറ്റി കോളജിൽ പ്രവേശിക്കരുതെന്നു നിർദ്ദേശിച്ചിട്ടുണ്ട്.


      'പണം വാങ്ങി പാലായിൽ വോട്ടു മറിച്ചു': ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റിനെതിരേ ആരോപണം


      PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേടിൽ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഇത് വരെയും ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ തന്നെ രണ്ടു പേരും പൂജപ്പുര സെൻട്രൽ ജയിലിൽ തുടരേണ്ടി വരും. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റും, സെക്രട്ടറിയുമാണ് നസീമും ശിവരഞ്ജിത്തും.
      First published:
      )}