• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh | 'ലോക്കറിലെ ഒരു കോടി രൂപ ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കമ്മീഷൻ': സ്വപ്ന സുരേഷ്

Swapna Suresh | 'ലോക്കറിലെ ഒരു കോടി രൂപ ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കമ്മീഷൻ': സ്വപ്ന സുരേഷ്

ലൈഫ് മിഷൻ കരാർ സന്തോഷ് ഈപ്പന് നൽകാൻ സെക്രട്ടറിയേറ്റിൽ കരാർ ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നുവെന്ന് സ്വപ്ന സുരേഷ്...

  • Last Updated :
  • Share this:
    കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സന്തോഷ് ഈപ്പന് നൽകണമെന്ന് തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയ്ക്കൊടുവിലാണെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സെക്രട്ടറിയേറ്റിൽ കരാർ ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു. ക്ലിഫ് ഹൌസിൽ മുഖ്യമന്ത്രി, കോൺസൽ ജനറൽ, ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നു. ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കമ്മീഷൻ പണമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഈ വിവരങ്ങൾ താൻ സിബിഐയോട് പറഞ്ഞതായും 21 ന് ചോദ്യം ചെയ്യൽ തുടരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

    ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്‌ന മാധ്യമങ്ങളോട് വ്യക്തമാക്കി.

    സ്വപ്നയെ ജോലിയിൽ നിന്നും നീക്കം ചെയ്തു; ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിക്കുമോയെന്ന് HRDS

    സ്വർണത്തട്ടിപ്പ് കേസ് പ്രതി സ്വപ്ന സുരേഷിനെ (Swapna Suresh)സംരക്ഷിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം പരാതിയായി പരിഗണിച്ചാണ് ജോലിയിൽ നിന്ന് നീക്കിയതെന്ന് HRDS. സ്വപ്നയ്ക്ക് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ നിരന്തരമായി വേട്ടയാടുകയാണെന്നും എച്ച്ആർഡിഎസ് ആരോപിച്ചു.

    2022 ഫെബ്രുവരി 18 നാണ് സ്വപ്നയെ HRDS ഇന്ത്യയുടെ സ്ത്രീ ശാക്തീകരണം CSR ഡയറക്ടറായി നിയമിച്ചത്. സ്വപ്നയെ ജോലിയ്ക്കെടുത്തതിന്റെ പേരിൽ  വേട്ടയാടിയ സർക്കാർ എം ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി HRDS അധികൃതർ പരിഹസിച്ചു.

    എന്നാൽ സ്വപ്നയെ വേതനമില്ലാതെ സ്ത്രീ ശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരെഞ്ഞെടുത്തതായും HRDS വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ HRDS ചെല്ലുംചെലവും കൊടുത്ത് സംരക്ഷിയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആരോപണമുന്നയിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നിയമനം റദ്ദാക്കുന്നതെന്ന് HRDS ചീഫ് പ്രൊജക്ട് കോ- ഓർഡിനേറ്റർ ജോയ് മാത്യു പറഞ്ഞു. ‌‌

    Also Read-സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് നീക്കി; നടപടി മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നെന്ന് HRDS

    സ്വർണക്കടത്തിലെ മറ്റൊരു പ്രതിയുമായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചിരുന്നു. അതുകൊണ്ടാണ് സ്വപ്നയ്ക്ക് ജോലി നൽകിയത്. സ്വപ്നയെ നീക്കം ചെയ്തത് ബാഹ്യസമ്മർദ്ദംമൂലമല്ലെന്നും ജോയ് മാത്യു പറഞ്ഞു.

    സി എസ് ആര്‍ ഡയറക്ടറായി പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് സ്വപ്ന സുരേഷ് എച്ച്ആർഡിഎസിൽ ജോലിക്ക് കയറിയത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കുക പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല.
    Published by:Anuraj GR
    First published: