കോഴിക്കോട്: വീട്ടിൽ കയറി സ്ത്രീകളുൾപ്പെടെയുള്ളവരെയും പരിസരവാസികളെയും മർദ്ദിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. മാരക ആയുധങ്ങളുമായി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചവരെ വടകര പോലീസാണ് അറസ്റ്റ് ചെയ്തത്. കെ.ടി ബസാർ സ്വദേശികളുൾപ്പെടെയുള്ളവരാണ് പ്രതികൾ.
കഴിഞ്ഞ ദിവസം രാത്രിയാണ് വള്ളിക്കാടിനടുത്ത് ബാലവാടിയിലെ കയ്യാല രാജീവൻ എന്നയാളുടെ വീട്ടിൽ കയറി ഒരു സംഘം ആക്രമണം നടത്തിയത്. വീട്ടിലുള്ളവരെയും നാട്ടുകാരെയും സംഘം മർദ്ദിച്ച് പരിക്കേല്പിച്ചിരുന്നു. വടകര കെ.ടി. ബസാർ സ്വദേശികളായ ആക്രമികളെ കുറിച്ച് സൂചന ലഭിച്ച് മണിക്കൂറുകൾക്കകം പ്രതികളിലൊരാളായ വിഷ്ണു എന്ന കാട്ടുനിലം കുനിയിൽ സാരംഗ് ആർ രവീന്ദ്രനെ കെ ടി ബസാറിൽ വെച്ച് പൊലീസ് പിടികൂടി. പിന്നാലെ കുന്നത്ത് താഴകുനി നിധിൻ രാജ്, കുന്നത്ത് താഴകുനി ജിഷ്ണു, കുനിയിൽ താഴ അക്ഷയ് സുരേന്ദ്രൻ, കാട്ടുനിലം കുനിയിൽ സായന്ത് കുമാർ, മടപ്പള്ളി കോളജ് സ്വദേശി കൃഷ്ണ കൃപ വീട്ടിൽ സൗരവ് എന്നിവരെ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ചുമാണ് പിടികൂടിയത്.
വടകര എസ് ഐ നിജീഷിന്റെ നേതൃത്വത്തിൽ എസ് ഐ അഫ്സൽ, എസ് സി പി ഒ മാരായ പ്രജീഷ് പി, സജിത്ത് പി.ടി, അനീഷ് മെടോളി, ഷിനിൽ കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വീടിന് നേരെയും സംഘം അക്രമം നടത്തിയിരുന്നു. വീട്ടിലെ ജനൽ ഗ്ലാസുകളം മുറ്റത്ത് നിർത്തിയിട്ട വാഹനത്തിന്റെ ഗ്ലാസും അക്രമികൾ തകർത്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമോയെന്ന് ഭയം': കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയിൽ
മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിലായി. ഭർത്താവ് ഉപേക്ഷിച്ചതോടെ കുഞ്ഞ് ബാധ്യതയാകുമോയെന്ന് ഭയം കാരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ ആറു മണിയോടെയാണ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്തുനിന്നാണ് കുഞ്ഞിനെ ലഭിച്ചത്. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് മാതാവാണെന്ന് വ്യക്തമായി. വൈകാതെ ഇവരെ കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Also Read-
Blast | ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
ഇന്ന് രാവിലെ ആറു മണിയോടെയാണ് റോഡരികിൽ കിടത്തിയിരുന്ന കുഞ്ഞ് കരയുന്നത് ജോലിക്ക് പോകുകയായിരുന്ന അതിഥി തൊഴിലാളികൾ ആദ്യം ശ്രദ്ധിച്ചത്. ഇവർ തൊട്ടടുത്തെ വീട്ടിൽ വിവരം പറഞ്ഞു. തുടർന്ന് പൊലീസിനെയും വിവരം അറിയിച്ചു. കുഞ്ഞിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചവരെ കണ്ടെത്തിയെങ്കിലും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫറോക്ക് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കും. സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ പൊലീസ് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.