അരൂരിൽ ആറ് സ്ഥാനാര്‍ഥികള്‍; കോൺഗ്രസിന് വിമത ഭീഷണി

പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നതോടെ വരണാധികാരി എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.

കോൺഗ്രസ്

കോൺഗ്രസ്

 • News18
 • Last Updated :
 • Share this:
  ആലപ്പുഴ: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം തീര്‍ന്നതോടെ അരൂര്‍ ഉപ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. പത്രിക നല്‍കിയവരില്‍ ആരും പിന്മാറിയില്ല. പ്രാദേശിക കോൺഗ്രസ് നേതാവായ ഗീത അശോക് സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ല. ഇതോടെ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നതോടെ വരണാധികാരി എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.


  മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍, കക്ഷി, ചിഹ്നം.


  1. അഡ്വ.പ്രകാശ് ബാബു- ബി.ജെ.പി,  താമര,

  2. അഡ്വ.മനു സി. പുളിക്കല്‍- സി.പി.എം,

  ചുറ്റികയും അരിവാളും നക്ഷത്രവും,

  3. അഡ്വ.ഷാനിമോള്‍ ഉസ്മാന്‍-കോൺഗ്രസ് ,  കൈ,

  4. ഗീത അശോകന്‍ - സ്വതന്ത്രന്‍, ടെലിവിഷന്‍,

  5. ആലപ്പി സുഗുണന്‍ - സ്വതന്ത്രന്‍, ബാറ്റ്,

  6. അഡ്വ.കെ.ബി. സുനില്‍ കുമാര്‍ - സ്വതന്ത്രന്‍, ഓട്ടോറിക്ഷ


  സ്ഥാനാർഥികളിൽ നാലുപേർ അഭിഭാഷകരാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും എട്ട് സ്ഥാനാർത്ഥികളാണ് അരൂർ മണ്ഡലത്തിൽ ഉണ്ടായിരുന്നത്.  First published:
  )}