COVID 19| സംസ്ഥാനത്തെത്തിയ ആറ് പ്രവാസികള്‍ക്ക്​ രോഗ ലക്ഷണം; ആശുപത്രികളിലേക്ക് മാറ്റി

ഇവരെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക്​ മാറ്റി

News18 Malayalam | news18-malayalam
Updated: May 12, 2020, 1:40 PM IST
COVID 19| സംസ്ഥാനത്തെത്തിയ ആറ് പ്രവാസികള്‍ക്ക്​ രോഗ ലക്ഷണം; ആശുപത്രികളിലേക്ക് മാറ്റി
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്​: ബഹ്‌‍‍റൈനില്‍ നിന്ന് ചൊവ്വാഴ്​ച പുലര്‍ച്ച 12.30ന്​ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ ഘട്ട പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്​.

ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക്​ മാറ്റി. കൂടാതെ വിമാനത്താവളത്തിലെത്തിയവരില്‍ കോവിഡ്​ ലക്ഷണങ്ങളില്ലെങ്കിലും മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട​ മൂന്ന് പേരെ​ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]
ദുബായില്‍ നിന്ന്​ നെടുമ്പാശ്ശേരി അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ രണ്ട്​ പ്രവാസികള്‍ക്കും കോവിഡ്​ ലക്ഷണങ്ങള്‍ കണ്ടെത്തി​. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് ഇവരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്.
First published: May 12, 2020, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading