ഇന്റർഫേസ് /വാർത്ത /Kerala / Missing | കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

Missing | കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

Missing

Missing

കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്.

  • Share this:

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് (Kozhikode Children Home)ഹോമില്‍ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെണ്‍കുട്ടികളെയാണ് (Girls Missing) ഇന്നലെ വൈകീട്ട് മുതല്‍ കാണാതായത്. കഴിഞ്ഞ ദിവസം ചില്‍ഡ്രന്‍സ് ഹോമില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്.

ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടുമില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Also Read-Ticket Machine Exploded | ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Death | കോഴിക്കോട് സ്വദേശിനിയായ യുവതി ഖത്തറില്‍ കുളിമുറിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്സിന സുബൈര്‍(28)ആണ് മരിച്ചത്. കുളിമുറിയില്‍ വച്ച് വാട്ടര്‍ ഹീറ്ററില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കുളിമുറിയില്‍നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍ ,ഐദ ഖദീജ, ഐദിന്‍ ഉസ്മാന്‍.

Also Read-Boat capsized | കല്യാണം കഴിഞ്ഞ് വളളത്തിൽ ആഘോഷത്തിനിറങ്ങി; നാൽപ്പതോളം പേർ വെളളത്തിൽ വീണു

Accident | മൂന്നാറില്‍ കാര്‍ തേയിലത്തോട്ടത്തിലേക്കു മറിഞ്ഞു; ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

തൊടുപുഴ: മൂന്നാറില്‍ കാര്‍ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. 150 അടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ഗുരുവായൂര്‍ സ്വദേശിയായ പേരകം പള്ളിയ്ക്ക് സമീപം തെക്കേ പുരയ്ക്കല്‍ കേശവന്റെ മകന്‍ വിനോദ് ഖന്നയാണ്(47) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുമ്പോള്‍ ലോക്കാട് ഗ്യാപ്പിന് സമീപത്താണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്.  മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

First published:

Tags: Girl Missing, Kozhikode