ചെങ്ങന്നൂർ: സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ മരം വീണ് ആറു പേർക്ക് പരിക്ക്. രണ്ടു വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാവിനുമാണ് പരിക്കേറ്റത്. കിഴക്കേനട ഗവ. യുപി സ്കൂൾ വളപ്പിലെ റിലീഫ് സ്കൂള്‍ കെട്ടിടത്തിന് മുകളിലാണ് മരം ഒടിഞ്ഞുവീണത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്.
വിദ്യാർഥികളായ അഭിജിത്ത്, സിദ്ധാർഥ്, രക്ഷിതാവ് രേഷ്മ ഷിബു, അധ്യാപകരായ ആശാ ഗോപാൽ, രേഷ്മ. ഗംഗ എന്നിവർക്കാണ് പരിക്കേറ്റത്. അഭിജിത്തിന് തലയ്ക്കാണ് പരിക്കേറ്റത്. സ്കൂളിന് മുകളിലേക്ക് വകമരം കടപുഴകി വീഴുകയായിരുന്നു.
Also read-റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരിയെ ഇടിച്ചശേഷം കാര്‍ മരത്തിലിടിച്ചു; രണ്ട് മരണം
പരീക്ഷ കഴിഞ്ഞ് കുട്ടികൾ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാർഥികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്. സ്കൂൾ അങ്കണത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നതായി പ്രഥമാധ്യാപിക ടി.കെ സുജാത പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Chengannur