• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM പ്രവർത്തകൻ്റെ തിരോധാനം; ആറു പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്തു

CPM പ്രവർത്തകൻ്റെ തിരോധാനം; ആറു പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്തു

ആറ് സി പി എം പ്രാദേശിക നേതാക്കളാണ്  ഇന്നലെ ഹാജരാകാനായി  പൊലീസ് നിർദ്ദേശം നൽകിയിരുന്നത്

കാണാതായ സജീവന്‍

കാണാതായ സജീവന്‍

  • Share this:
    സി പി എം സമ്മേളനതലേന്ന് ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് കാണാതായ പാർട്ടി അംഗം സജീവൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നാല് ലോക്കൽ കമ്മറ്റി അംഗങ്ങളെ  അമ്പലപ്പുഴ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഇവരുൾപ്പടെ ആറ് പ്രാദേശിക നേതാക്കളാണ്  ഇന്നലെ ഹാജരാകാനായി  പൊലീസ് നിർദ്ദേശം നൽകിയിരുന്നത് .ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.സി പി എം വിഭാഗിയയാണ്  മത്സ്യതൊഴിലാളികൂടിയായ സജീവനെ കാണാതായതിന് പിന്നിലെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സജീവനെ കാണാതായി രണ്ട് മാസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.

    സി പി എം തോട്ടപ്പള്ളി പൂത്തോപ്പ്  ബ്രാഞ്ച് സമ്മേളന തലേന്നാണ് സമ്മേളന പ്രതിനിധിയായ സജീവനെ കാണാതാകുന്നത്. മത്സ്യ ബന്ധനം കഴിഞ്ഞ് തോട്ടപ്പള്ളി ഹാർബറിൽ മടങ്ങിയെത്തിയതിന് ശേഷം പിന്നിതുവരെ  സജീവനെ ആരും കണ്ടിട്ടില്ല. സി പി എം വിഭാഗിയതയുടെ ഭാഗമായി സജീവനെ മറുവിഭാഗം കടത്തിക്കൊണ്ട് പോയതാകാം എന്ന ആരോപണം ആദ്യം കുടുംബവും പിന്നെ കോൺഗ്രസും ഉന്നയിച്ചു

    ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സി പി എം പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തത്. തോട്ടപ്പള്ളി ലോക്കൽ കമ്മറ്റി അംഗങ്ങളായ സോമൻ, സത്യദാസ്, പ്രസന്നൻ, രഘു, സുധാകരൻ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തത്.ഇതിൽ മൂന്ന് പേരിൽ നിന്ന്  പൊലീസ് നേരത്തെ തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ. മറുപടികളിൽ അവ്യക്തത നിലനിൽക്കുന്നതിനാലാണ് രണ്ടാമതും വിളിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടർ ദിവസങ്ങളിൽ കൂടുതൽ സി പി എം പ്രവർത്തകരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേ സമയം കേസ് സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്ന നിലപാടിലാണ് സജീവൻ്റെ കുടുംബം

    രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായിരുന്നു പാർട്ടി അംഗങ്ങൾക്ക് ലഭിച്ച നിർദ്ദേശം ചോദ്യം ചെയ്യൽ തുടർന്ന് രാത്രി എട്ടുവരെ നീണ്ടു. ലോക്കൽ കമ്മറ്റി സെക്രട്ടറിയെ ചോദ്യം ചെയ്തതിൽ നിന്ന് ഉണ്ടായ സംശയങ്ങളാണ് മറ്റ് ആറ് പേരേയും വിളിപ്പിക്കാൻ കാരണമായെന്നാണ് സൂചന. ഇന്നലെ ചോദ്യം ചെയ്യാൻ  വിളിപ്പിച്ച സോമൻ സജീവനെ കാണാതായതിൻ്റെ തലേന്ന് വീട്ടിലെത്തിയിരുന്നു.

    സി പി എം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് വിഭാഗിയത രൂക്ഷമായി  നിലനിൽക്കുന്ന കമ്മറ്റിയാണ് തോട്ടപ്പള്ളി.ഇതിന് മുമ്പ് സമ്മേളന പ്രതിനിധികളായിരുന്ന ആളുകളെ തോട്ടപ്പള്ളിയിൽ നിന്നും കാണാതായിട്ടുണ്ട്. സമ്മേളനത്തിന് ശേഷം അവർ മടങ്ങിയെത്തുകയാണ് പതിവ്. എന്നാൽ സജീവനെ കാണാതായിട്ട് ഇപ്പോൾ രണ്ട് മാസം പിന്നിടുകയാണ്.. ഇതോടെ  നേതൃത്വത്തിന് തന്നെ തലവേദന ആയിരിക്കുകയാണ് സജീവൻ കേസ്.
    Published by:Karthika M
    First published: