നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗണിനിടെ സാനിറ്റൈസറിൽ നിന്ന് മദ്യം ഉണ്ടാക്കിയ ആറ് പേർ അറസ്റ്റിൽ

  ലോക്ക്ഡൗണിനിടെ സാനിറ്റൈസറിൽ നിന്ന് മദ്യം ഉണ്ടാക്കിയ ആറ് പേർ അറസ്റ്റിൽ

  ലോക്ക്ഡൗൺ സമയത്ത് മദ്യത്തിന് പകരം സാനിറ്റൈസ‍ർ കുടിച്ച് ഒന്നിലധികം മരണങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ ഒരു സംഭവത്തിൽ കഴിഞ്ഞ വർഷം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലും മരണം റിപ്പോ‍ട്ട് ചെയ്തിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:


   കോവിഡ് കേസുകൾ കുതിച്ചുയരുന്നതോടെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് വിചിത്രമായ നിരവധി സംഭവങ്ങളാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ സാനിറ്റൈസറിൽ നിന്ന് മദ്യം ഉണ്ടാക്കിയതിന് ആറ് പേരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥൻ കുപ്പം ജില്ലയിൽ നടന്ന സംഭവം ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്.

   സാനിറ്റൈസറുകളിൽ നിന്ന് ചില‌‍ർ മദ്യം ഉണ്ടാക്കുന്നുവെന്ന് പൊലീസിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്നതോടെ അണുബാധകളുടെ എണ്ണം കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ സർക്കാർ മദ്യവിൽപ്പന ശാലകളായ ടാസ്മാക്സ് അടച്ചു പൂട്ടിയിരുന്നു. തമിഴ്നാട്ടിലെ കുറഞ്ഞത് 16 ജില്ലകളിലും 20 ശതമാനത്തിൽ അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

   VD Satheesan | പാർട്ടി തീരുമാനം അംഗീകരിക്കുന്നെന്ന് ചെന്നിത്തല; സമൂലമാറ്റത്തിന്റെ തുടക്കമാകട്ടെയെന്ന് സുധീരൻ

   ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ മദ്യത്തിന് പകരമായി സാനിറ്റൈസർ ഉപയോഗിക്കുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം 35കാരനായ തമിഴ്‌നാട് സ്വദേശി ഹാൻഡ് സാനിറ്റൈസർ കഴിച്ച് മരിച്ചിരുന്നു. ഈ വർഷം ആദ്യം മധ്യപ്രദേശിലെ ഭോപ്പാലിൽ മൂന്ന് സഹോദരന്മാർ മദ്യം കിട്ടാത്തതിനെ തുട‍ർന്ന് മൂന്ന് ലിറ്റർ സാനിറ്റൈസർ കുടിച്ച് മരിച്ചു. മൂന്നുപേരും മദ്യത്തിന് അടിമകളായിരുന്നുവെന്നും മദ്യവിൽപ്പന ശാലകൾ പൂട്ടിയിട്ടതിനെ തുടർന്ന് മദ്യം ലഭിക്കാതെ വന്നതോടെയാണ് സാനിറ്റൈസ‍ർ കുടിച്ചതെന്നുമാണ് റിപ്പോ‍‍ർട്ടുകൾ.

   LockDown | വിദ്യാർത്ഥികളുടെ മാനസികസംഘർഷം: ഓൺലൈൻ സെഷനുമായി കേരള സാങ്കേതിക സർവകലാശാല

   പർവത് അഹിർവാർ (55), രാം പ്രസാദ് (50), ഭുര അഹിർവാർ എന്നിവരാണ് സാനിറ്റൈസ‍ർ കുടിച്ച് മരിച്ചത്. വിവാഹിതരാണെങ്കിലും ഇവ‍ർ കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രസാദ് ചിത്രകാരനും ജഹാംഗീർബാദിലെ രവിദാസ് കോളനിയിലെ താമസക്കാരനുമായിരുന്നു. മറ്റ് രണ്ടുപേരും എംപി നഗറിലെ ഫുട്പാത്തുകളിലായിരുന്നു രാത്രികാലങ്ങളിൽ ഉറങ്ങിയിരുന്നത്.

   കോവിഡ് മരുന്നുകൾക്ക് പേര് നൽകിയതിന് പിന്നിൽ ശശി തരൂരാണെന്ന് കെടിആർ; ഉരുളയ്ക്കുപ്പേരി പോലെ മറുപടിലോക്ക്ഡൗൺ സമയത്ത് മദ്യത്തിന് പകരം സാനിറ്റൈസ‍ർ കുടിച്ച് ഒന്നിലധികം മരണങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ ഒരു സംഭവത്തിൽ കഴിഞ്ഞ വർഷം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലും മരണം റിപ്പോ‍ട്ട് ചെയ്തിരുന്നു. ലോക്ക്ഡൗണിനെ തുട‍ർന്ന് ഗ്രാമത്തിൽ മദ്യത്തിന് പകരമായി സാനിറ്റൈസർ കഴിച്ച് മൂന്ന് യാചകരടക്കം പത്ത് മദ്യപാനികളാണ് മരിച്ചത്. കുരിചെഡു നഗരത്തിലായിരുന്നു സംഭവം. ലോക്ക്ഡൗണിനെ തുട‍ർന്ന് നഗരത്തിലെയും പരിസര ഗ്രാമങ്ങളിലെയും മദ്യശാലകൾ ദിവസങ്ങളോളം അടച്ചിരുന്നതിനാൽ, കൈ ശുചിയാക്കുന്നതിനായി ഉപയോഗിക്കുന്ന സാനിറ്റൈസർ കുടിച്ചാണ് ഇവ‍ർ മരിച്ചത്.

   നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസ് പിടിയിലായ വാ‍ർത്ത കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55 വയസ്സ്) ആണ് എക്സൈസ് റെയിഡിൽ പിടിയിലായത്. 170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. ഇയാൾ കോവിഡ് ആർ ടി പി സി ആർ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റീനിൽ ആയിരുന്നു.

   Keywords: Liquor, Alcohol, Sanitiser, Lockdown, Tamil Nadu, മദ്യം, സാനിറ്റൈസർ, ആൽക്കഹോൾ, ലോക്ക്ഡൗൺ, തമിഴ്നാട്

   Published by:Joys Joy
   First published:
   )}