ഇൻഡോർ: എഞ്ചിനിയറിങ് വിദ്യാർഥിയായ 22കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത 6 പേർ അറസ്റ്റിലായി. മധ്യപ്രദേശിലെ ഇൻഡോറിന് അടുത്തുള്ള വാവർകുവാനിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാൻ പോയ എഞ്ചിനിയറിങ് വിദ്യാർഥിയായ ആയുഷ് ഗുപ്തയെ വാക്ക് തർക്കത്തിനൊടുവിൽ ആറ് കൌമാരക്കാർ ഉൾപ്പെടുന്ന സംഘം കുത്തിക്കൊല്ലുകയായിരുന്നു. ഇവരെ ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റോഡ് തടഞ്ഞത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ എഞ്ചിനിയറിങ് വിദ്യാർഥിയെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊല നടത്തിയത്.
ഡിസംബർ 31ന് പുലർച്ചെ 2.45 ഓടെയാണ് സംഭവം. രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കാൻ എത്തിയപ്പോഴാണ് ആൺകുട്ടികൾ റോഡ് തടഞ്ഞത് ആയുഷ് ഗുപ്തയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തടസം മാറ്റാൻ ആവശ്യപ്പെട്ട് ആയുഷ് നിരന്തരം ഹോൺ മുഴക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്. അതിനിടെയാണ് ആറംഗ സംഘത്തിലെ ഒരാൾ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ആയുഷ് ഗുപ്തയെ ആക്രമിച്ചത്.
കുത്തേറ്റുവീണ ആയുഷ് ഗുപ്തയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അമരണം സംഭവിച്ചിരുന്നു. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.