കൊച്ചി: മുനമ്പം കേസിൽ മുഖ്യപ്രതികളിലൊരാളായ സെൽവൻ അടക്കം ആറു പേരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. പ്രതികളെല്ലാം ശ്രീലങ്കൻ വംശജരാണ്. ഇവർക്കെതിരെ മനുഷ്യക്കടത്തു കുറ്റം ചുമത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബോട്ടു വാങ്ങുന്നതിനും ആളെ സംഘടിപ്പിക്കുന്നതിനും പ്രധാന പ്രതി ശ്രീകാന്തന് ഒപ്പമുണ്ടായിരുന്നയാളാണ് സെൽവൻ. സ്റ്റീഫൻ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖൻ എന്നിവർ സഹായങ്ങൾ ചെയ്തു കൊടുത്തവരാണ്. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നുമാണ് ഇവർ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ നേരത്തെ അറസ്റ് ചെയ്തിരുന്നു.
മാസങ്ങൾ നീണ്ട ആസൂത്രങ്ങൾക്കൊടുവിലാണ് മനുഷ്യക്കടത്തു നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഒളിവിലുള്ള പ്രധാനപ്രതി ശ്രീകാന്തിനെ കുറിച്ചുള്ള സൂചനകളും ഇവരിൽനിന്ന് ലഭിച്ചതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് ആദ്യം അറസ്റ്റു ചെയ്തത്. ഇതിനു ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ബോട്ടിൽ പോയ സംഘത്തിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഹൈക്കോടതിയിൽ നിന്നും അന്വേഷണ സംഘത്തിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ 6 പേരുടെ അറസ്റ്റു കൂടി രേഖപ്പെടുത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.