തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് സർവീസ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ആറ് ട്രെയിനുകൾ കൂടി പുനഃസ്ഥാപിച്ചു. മുൻകൂട്ടി റിസർവ് ചെയ്തു മാത്രം യാത്ര ചെയ്യാനാകുന്ന സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് ആരംഭിക്കുന്നത്. ജൂൺ 20, 21 തീയതികളിലായി ഈ ട്രെയിനുകൾ ഓടിത്തുടങ്ങും. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
02695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍, ജൂണ്‍ 20 മുതല്‍
02696 തിരുവനന്തപുരം സെന്‍ട്രല്‍- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍, ജൂണ്‍ 21 മുതല്‍
02639 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - ആലപ്പുഴ, ജൂണ്‍ 20 മുതല്‍
02640 ആലപ്പുഴ - എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, ജൂണ്‍ 21 മുതല്‍
06343 തിരുവനന്തപുരം സെന്‍ട്രല്‍ - മധുര ജംഗ്ഷന് സ്പെഷല്‍, പാലക്കാട് ജംഗ്ഷന്, പഴനി വഴി : ജൂണ്‍ 20 മുതല്‍
06344 മധുര ജംഗ്ഷന്- തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷല്‍, പഴനി, പാലക്കാട് ജംഗ്ഷന് വഴി, ജൂണ്‍ 21 മുതല്‍
ജൂൺ 16 മുതൽ ഒമ്പത് സർവീസുകൾ സംസ്ഥാനത്ത് പുനരാരംഭിച്ചിരുന്നു. സംസ്ഥാനത്തുനിന്ന് സർവീസ് ആരംഭിക്കുന്ന അയൽ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് ജൂൺ 16 മുതൽ ഓടിത്തുടങ്ങിയത്.
മംഗലാപുരം - കോയമ്പത്തൂർ - മംഗലാപുരം, മംഗലാപുരം - ചെന്നൈ - മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം - ചെന്നൈ - മംഗലാപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - ആലപ്പുഴ - ചെന്നൈ സൂപ്പർ ഫാസ്റ്റ്, മൈസൂരു - കൊച്ചുവേളി - മൈസൂരു എക്സ്പ്രസ്സ്, ബാംഗ്ലൂര്‍ - എറണാകുളം - ബാംഗ്ലൂര്‍ സൂപ്പർ ഫാസ്റ്റ്, എറണാകുളം - കാരൈക്കൽ - എറണാകുളം എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിച്ചത്.
യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തിവെക്കുകയായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. ആദ്യ ഘട്ടത്തില്‍ ലോക്ക് ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്. ലോക്ക് ഡൗണും കോവിഡ് വ്യാപനവും കാരണം യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവും കൂടി പരിഗണിച്ചായിരുന്നു റെയില്‍വേയുടെ തീരുമാനം.
Also Read-
മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കും; മുഖ്യമന്ത്രി പിണറായി വിജയന്
അതിനിടെ കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍കാല ടൈംടേബിള്‍ ഇന്നു മുതൽ പ്രാബല്യത്തില്‍ വന്നതായി റെയില്‍വെ അറിയിച്ചു. 06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്പെഷല്‍ പുറപ്പെടുന്ന സമയത്തില്‍ (രാവിലെ 9.15) മാറ്റമില്ലെങ്കിലും ഷൊര്‍ണ്ണൂരിലൂടെ മുക്കാല്‍ മണിക്കൂര്‍ നേരത്തെ കടന്നുപോകും.
നേരത്തെ, വൈകുന്നേരം 4.25ന് ഷൊര്‍ണ്ണൂരില്‍ എത്തിയിരുന്ന നേത്രാവതി, പുതിയ ടൈംടേബിള്‍ അനുസരിച്ച് വൈകിട്ട് 3.45ന് എത്തും. അതിനനുസരിച്ച് തുടര്‍ന്നുള്ള സ്റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.
ആഴ്ചയില്‍ മൂന്ന് ദിവസമുള്ള 02431 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി സ്പെഷല്‍, പുതിയ ടൈംടേബിള്‍ പ്രകാരം നാലേമുക്കാല്‍ മണിക്കൂര്‍ നേരത്തെ സര്‍വിസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്നും ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ഷൊര്‍ണ്ണൂരിലൂടെ രാത്രി 8.55ന് കടന്നുപോകും. ഇതിനനുസരിച്ച് മറ്റു സ്റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും. 02617എറണാകുളം ജങ്ഷന്-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷലും രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ്. എറണാകുളത്തുനിന്നും ഉച്ചക്ക് 1.15ന് പുറപ്പെട്ടിരുന്ന ഈ ട്രെയിന്‍ വ്യാഴാഴ്ച മുതല്‍ രാവിലെ 10.50ന് സര്‍വിസ് തുടങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.