• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാച്ച് ആൻഡ് വാർഡിന് എതിരെ നടപടി വേണം; ആറ് പ്രതിപക്ഷ എംഎൽഎമാർ പരാതി നൽകി; സ്പീക്കർ യോഗം വിളിച്ചു

വാച്ച് ആൻഡ് വാർഡിന് എതിരെ നടപടി വേണം; ആറ് പ്രതിപക്ഷ എംഎൽഎമാർ പരാതി നൽകി; സ്പീക്കർ യോഗം വിളിച്ചു

നിയമസഭയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.

  • Share this:

    തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിന് പിന്നാലെ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. തിരുവഞ്ചൂർ രാധകൃഷ്ണൻ, കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്‌റഫ് എന്നിവരാണ് പരാതി നൽകിയത്.

    എംഎൽഎമാരെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം എന്ന ആവശ്യമാണ് പരാതിയിൽ ഇവർ ഉന്നയിച്ചത്. അതേസമയം നിയമസഭയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ 8 മണിക്കാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും.

    Also Read-സ്പീക്കറുടെ ഓഫീസിനു മുന്നിൽ അസാധാരണ പ്രതിഷേധം, സംഘർഷം; തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്ന് പരാതി

    അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

    Also Read-‘മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ റിയാസ് ആക്ഷേപിക്കണ്ട; നിയമസഭയിൽ നടക്കുന്നത് കുടുംബ അജണ്ട’: വി.ഡി. സതീശൻ

    ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, കെ കെ രമ, എ കെ എം അഷ്റഫ് എന്നിവർക്കാണ് പരിക്കേറ്റിരുന്നു. വാച്ച് ആൻഡ് വാർഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

    Published by:Jayesh Krishnan
    First published: