സംസ്ഥാനത്ത് മൂന്ന് വാഹനാപകടങ്ങളിലായി ഇന്ന് മരിച്ചത് ആറുപേർ

സംസ്ഥാനത്ത് ഇന്ന് മൂന്ന് വാഹനാപകടങ്ങളിലായി ആറുപേർ മരിച്ചു.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

 • News18
 • Last Updated :
 • Share this:
  മലപ്പുറം: സംസ്ഥാനത്ത് ഇന്ന് മൂന്ന് വാഹനാപകടങ്ങളിലായി ആറുപേർ മരിച്ചു. മലപ്പുറത്തെ കൂട്ടിലങ്ങാടി, എറണാകുളം തൃപ്പൂണിത്തുറ, ആലപ്പുഴ എരമല്ലൂർ എന്നിവിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിലാണ് മൂന്നുപേർ മരിച്ചത്.

  മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ്. പശ്‌ചിമബംഗാൾ സ്വദേശികളായ ശബീറലി, സൈദുൽ ഖാൻ, സാദത്ത് എന്നിവരാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ ടാങ്കർ പെട്രോൾ പമ്പിൽ നിന്നും ഇറങ്ങിയ ഗുഡ്‌സുമായി കൂട്ടി ഇടിക്കുകയായിരുന്നു.

  എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അങ്കമാലി സ്വദേശികളായ സി.ആർ. എ.നായർ, പങ്കജാക്ഷിയമ്മ എന്നിവർ മരിച്ചു. ആലപ്പുഴ എരമല്ലൂരിൽ ബൈക്ക് ഓട്ടോയിൽ തട്ടി റോഡിൽ വീണ യുവാവ് ബസ് കയറി മരിച്ചു. അശ്വരാജ് ആണ് മരിച്ചത്.

  First published:
  )}