പാലക്കാട്: പാലക്കാട് തൃത്താലയ്ക്ക് സമീപം വീടിനകത്ത് ഉഗ്രസ്ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. സ്ഫോടന കാരണം വ്യക്തമല്ലെന്ന് സ്ഥലത്ത് എത്തിയ പട്ടാമ്പി തഹസീൽദാർ പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.