• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suspension | ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: 6 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Suspension | ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: 6 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അപേക്ഷയിൽ നടപടിയെടുക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

  • Share this:
എറണാകുളം: വടക്കൻപറവൂരിൽ ഭൂമി തരംമാറാനാകാതെ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ(Suicide) ചെയ്ത സംഭവത്തില്‍ ആറ്  റവന്യു ഉദ്യോഗസ്ഥരെ(Revenue Officers) സസ്പെൻഡ്(Suspend) ചെയ്തു. ഫോർട്ടുകൊച്ചി ആർ.ഡി.ഓ ഓഫിസിലെ ആറ് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. അപേക്ഷയിൽ നടപടിയെടുക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നാലു സെന്റ് ഭൂമി തരംമാറ്റാനാകാതെ വടക്കൻ പറവൂർ മാല്യങ്കര സ്വദേശി സജീവൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ജെറോമിക് ജോർജ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫോർട്ടുകൊച്ചി ആർ. ഡി. ഒ ഓഫിസിലെ മുൻ നിയർ സൂപ്രണ്ട് സി. ആർ. ഷനോജ് കുമാർ, മുൻ സീനിയർ ക്ലർക്ക് സി. ജെ. ഡെൽമ, സിനിയർ ക്ലർക്ക് ഒ. ബി. അഭിലാഷ്, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ്സാം, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ. സി. നിഷ, മുൻ എൽ.ഡി ടൈപ്പിസ്റ്റ് ഷമിം ടി. കെ എന്നിവർക്കെതിരെയാണ് നടപടി.

ഓരോരുത്തരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് റവന്യൂ വകുപ്പ് സസ്പെൻഷൻ ഉത്തരവിറക്കിയിരിക്കുന്നത് സർവന്റെ അപേക്ഷ തപാൽ സെക്ഷനിൽനിന്ന് സ്കാൻ ചെയ്ത് നൽകാൻ 81 ദിവസത്തെ കാലതാമസം ഉണ്ടായി. സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ. സി. നിഷ, എൽ. ഡി ടൈപ്പിസ്റ്റ് ടി. കെ. ഷമീം എന്നിവരാണ് ഇതിന് ഉത്തരവാദികൾ.

അതുകഴിഞ്ഞ് സ്കാൻ ചെയ്ത് സെക്ഷനിൽ ലഭിച്ച അപേക്ഷ സീനിയർ ക്ലർക്ക് സി. ജെ. ഡെൽമ 78 ദിവസമാണ് നടപടിയെടുക്കാതെ സൂക്ഷിച്ചത്. പിന്നീട് തുടർനടപടികൾക്കായി ജൂനിയർ സൂപ്രണ്ട് അംഗീകരിച്ചു നൽകിയ അപേക്ഷയുടെ കാര്യം സീനിയർ ക്ലർക്ക് ഒ. ബി. അഭിലാഷ് അപേക്ഷകനെ അറിയിച്ചില്ല. കീഴുദ്യോഗസ്ഥൻ ഫയൽ പൂഴ്ത്തിവച്ചിരുന്നത് കണ്ടെത്തുകയോ നടപടി എടുക്കുകയോ ചെയ്യാതിരുന്നതാണ് ജനിയർ സൂപ്രണ്ട് സി. ആർ ഷനോജ് കുമാറിന്റെ വീഴ്ച. വിശദമായ അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ കഴിഞ്ഞ പതിനഞ്ചിനാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നത്.

Also Read-ഒടുവില്‍ നീതി; ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി തരം മാറ്റി നല്‍കി

ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ്  പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുകളുടെ ആരോപിച്ചിരുന്നത്.

മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമർശം ഉണ്ടായിരുന്നത്. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം. സ്വകാര്യ ചിട്ടി കമ്പനിയിൽ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോൾ വായ്പയ്ക്ക് മറ്റൊരു ബാങ്കിൽ അപേക്ഷിക്കാൻ തീരുമാനിച്ചു. പലരിൽ നിന്നും കടം വാങ്ങി ചിട്ടി കമ്പനിയിൽ അടച്ച് ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കിൽ പണയത്തിനായി നൽകിയപ്പോഴാണ് ഡേറ്റാ ബാങ്കിൽ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്.

Also Read-Red-tape kills | പറവൂരിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ; നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ല; ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീട്ട് നല്‍കി റിപ്പോര്‍ട്ട്

നിലം പുരയിടമാക്കി കിട്ടാൻ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതൽ പറവൂർ താലൂക്ക് ഓഫീസും ഫോർട്ട്‌കൊച്ചി ആർഡിഒ. ഓഫീസും പലവട്ടം കയറിയിറങ്ങി. ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയിൽനിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്.
Published by:Jayesh Krishnan
First published: