ഇന്റർഫേസ് /വാർത്ത /Kerala / സംരക്ഷണ ഭിത്തിയില്ലാത്ത വെള്ളക്കെട്ടിൽ കുളിക്കാൻ പോയി; കാസർകോട് ആറുവയസുകാരന് ദാരുണാന്ത്യം

സംരക്ഷണ ഭിത്തിയില്ലാത്ത വെള്ളക്കെട്ടിൽ കുളിക്കാൻ പോയി; കാസർകോട് ആറുവയസുകാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വെള്ളക്കെട്ടിന് മുതിർന്ന ആളുകൾക്ക് മുങ്ങിപ്പോകാൻ തക്ക ആഴമില്ലെങ്കിലും കുട്ടികൾ മുങ്ങിപ്പോകാനിടയുണ്ടെന്നും നാട്ടുകാർ പറയുന്നു.

  • Share this:

കാസർകോട്: വീടിന് സമീപത്തായുള്ള വെള്ളക്കെട്ടിൽ വീണ് ആറുവയസുകാരൻ മരിച്ചു. മൊഗ്രാൽ ചൗക്കിയിൽ ലത്തീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹ്സിൻ ആണ് മരിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കുടുംബസമേതം മാന്യയിലുള്ള പിതാവിന്‍റെ വീട്ടിലെത്തിയതായിരുന്നു കുട്ടി. ഇവിടെ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

Also Read-കോട്ടയത്ത് ഒരേ സ്ഥലത്ത് തുടർച്ചയായി രണ്ടാം ദിവസവും നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് മരണം

മറ്റൊരു കുട്ടിക്കൊപ്പം വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ കുളിക്കാനെത്തിയ മുഹ്സിൻ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-രോഗികൾക്ക് ഡോസ് കൂടിയ ഗുളികകൾ; മെഡിക്കൽ ഷോപ്പ് ജീവനക്കാരന്‍റെ സംശയം വ്യാജ വനിത ഡോക്ടറെ കുടുക്കി

പാറക്കെട്ടിൽ തങ്ങിനിൽക്കുന്ന വെള്ളക്കെട്ട് ഒരിക്കലും വറ്റാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പരിസരവാസികളൊന്നും ഈ വെള്ളം ഉപയോഗിക്കാറില്ല. വാഹനങ്ങൾ കഴുകുന്നതിനായാണ് സാധാരണയായി ഉപയോഗിക്കാറ്. കന്നുകാലികളുടെ വിഹരസ്ഥലം കൂടിയാണിത്. മുതിർന്ന ആളുകൾക്ക് മുങ്ങിപ്പോകാൻ തക്ക ആഴമില്ലെങ്കിലും കുട്ടികൾ മുങ്ങിപ്പോകാനിടയുണ്ടെന്നും നാട്ടുകാർ പറയുന്നു. അടിഭാഗം ചെളിയിൽ മൂടിക്കിടക്കുന്ന ഈ വെള്ളക്കെട്ടിന് സംരക്ഷണ ഭിത്തി വേണമെന്ന ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

First published:

Tags: Drown death, Drown to death