• HOME
  • »
  • NEWS
  • »
  • kerala
  • »
  • കല്യാണ വീട്ടിലേക്ക് പോകാന്‍ അമ്മയോടൊപ്പം ഓട്ടോയില്‍ കയറവെ ആറു വയസുകാരി കാറിടിച്ച് മരിച്ചു

കല്യാണ വീട്ടിലേക്ക് പോകാന്‍ അമ്മയോടൊപ്പം ഓട്ടോയില്‍ കയറവെ ആറു വയസുകാരി കാറിടിച്ച് മരിച്ചു

കുന്നുംപുറം -വേങ്ങര റൂട്ടിൽ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.

  • Last Updated :
  • Share this:

    കല്യാണ വീട്ടിലേക്ക് പോകാന്‍ അമ്മയോടൊപ്പം ഓട്ടോയില്‍ കയറവെ ആറു വയസുകാരി കാറിടിച്ച് മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷര (ആറ്) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടിൽ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്. വിവാഹച്ചടങ്ങിന് പോകാൻ അമ്മക്കൊപ്പം ഓട്ടോയില്‍ കയറുന്നതിനിടെ അമിതവേഗതയിൽ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാർ അക്ഷരയെ ഇടിക്കുകയായിരുന്നു.

    കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി അഭിരാമി (13)ക്കും പരിക്കേറ്റു. ഇരുവരേയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. കുറ്റൂർ നോർത്ത് എംഎച്ച്എം എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷര. അമ്മ: സരിത. സഹോദരൻ: അശ്വരാഗ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

    വിവാഹം കഴിഞ്ഞ സഹോദരിയെ കാണാന്‍ പോയ 18കാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

    ദിവസങ്ങള്‍ക്ക് മുന്‍‌പ് വിവാഹിതയായ സഹോദരിയുടെ വീട്ടിലേക്ക് പോയ പതിനെട്ടുകാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ഉദുമ റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന യുപി മജീദിന്റെ മകന്‍ ഹയജന്‍ ഫിശാന്‍ (18) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഫിശാന്‍റെ സഹോദരിയുടെ വിവാഹം നടന്നത്. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് ബസിനുള്ളില്‍ വെച്ച് ഫിശാന്‍ കുഴഞ്ഞു വീണത്. ഉടനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Published by:Arun krishna
    First published: