നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം നെടുമൺകാവിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി; അന്വേഷണം ഊർജ്ജിതം

  കൊല്ലം നെടുമൺകാവിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി; അന്വേഷണം ഊർജ്ജിതം

  6 Year Old Girl Missing in Kollam | വീടിന് അടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പോലീസ് നായ സഞ്ചരിച്ചു എങ്കിലും മറ്റു തെളിവുകൾ ലഭിച്ചില്ല. ഇടയ്ക്ക് വിജനമായ പ്രദേശത്തെ കുറ്റിക്കാടിനടുത്തും പോലീസ് നായ നിന്നു

  ന്യൂസ് 18

  ന്യൂസ് 18

  • Last Updated :
  • Share this:
  കൊല്ലം: വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി. നെടുമൺകാവ് ഇളവൂരിലാണ് സംഭവം. ഇളവൂർ തടത്തിമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്‍റെയും ധന്യയുടെയും മകൾ ദേവനന്ദയെയാണ്(ആറ്) കാണാതായത്.  വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ രാവിലെ 10.30 ഓടെയാണ് കാണാതായത്. വീടിനടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പോലീസ് നായ സഞ്ചരിച്ചുവെങ്കിലും തെളിവുകൾ ലഭിച്ചില്ല.

  കൊല്ലം എഴുകോൺ ഇളവൂരിലാണ് ആറുവയസുകാരി ദേവനന്ദയെ കാണാതായത്. ആറുമാസം പ്രായമുള്ള ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകിൽ തുണി അലക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറയുന്നത്. തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന കാര്യം മനസിലായത്. വീടിനകത്ത് വാഹനങ്ങളുടെ ശബ്ദം കേട്ടിരുന്നില്ല. മകൾ പുറത്തോ റോഡിലോ കളിക്കുവാൻ പോകാറില്ലെന്നും ധന്യ പറഞ്ഞു.

  വീടിന് അടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പോലീസ് നായ സഞ്ചരിച്ചു എങ്കിലും മറ്റു തെളിവുകൾ ലഭിച്ചില്ല. ഇടയ്ക്ക് വിജനമായ പ്രദേശത്തെ കുറ്റിക്കാടിനടുത്തും പോലീസ് നായ നിന്നു. പോലീസ് നായ സഞ്ചരിച്ച വഴിയിലൂടെ പോയാൽ കുളത്തൂപ്പുഴ റോഡിൽ പ്രവേശിക്കാനാകും. ആറുവയസുകാരിയുടെ വീടിനു മുന്നിൽ നിന്ന് പിന്നിലേക്ക് ഓടിയ പോലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മതിൽ ചാടിക്കടന്നു. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആരോ കുട്ടിയെ തട്ടിക്കൊണ്ടുപോയയെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നു. പള്ളിക്കലാറ്റിൽ ഫയർഫോഴ്സും തിരച്ചിൽ നടത്തി.

  കുട്ടിയുടെ അച്ഛൻ വിദേശത്താണ്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികളുമായി ധന്യ കഴിയുന്നത്. ഇതിനിടെ, കുട്ടിയെ കണ്ടെത്തിയെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണമുണ്ടായി. സിറ്റി പോലീസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
  Published by:Joys Joy
  First published:
  )}