കണ്ണൂരിൽ കേരളോത്സവത്തിന് എത്തിയ മത്സരാർത്ഥിയുടെ ശരീരത്തില്‍ കമ്പി തുളച്ചുകയറി പരിക്കേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശി കെ.ഷാമിലിനാണ് (16) പരിക്കേറ്റത്. എരുമ കുത്താന്‍ ഓടിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെ ഗേറ്റിന്റെ കമ്പി തോളത്ത് തുളച്ച് കയറുകയായിരുന്നു. പരിക്കേറ്റ ഷാമിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത് കണ്ണൂർ എം എ റോഡിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.