കോട്ടയം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു. കോട്ടയം പനച്ചിക്കാട് തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ പരുത്തുംപാറ സദനം കവല ചെറിയകുന്ന് സജിയുടെ മകൻ അഖിലാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുരാറിന്റെ കൈവഴിയിലായിരുന്നു അപകടം. അഖിലിനൊപ്പം കുളിക്കാൻ ഇറങ്ങിയ നാലു കുട്ടികളും നീന്തി രക്ഷപെടുകയായിരുന്നു.
എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ചിങ്ങവനം എൻഎസ്എസ് സ്കൂൾ വിദ്യാർഥിയായ അഖിൽ. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അഖിൽ കടവിൽ കുളിക്കാൻ ഇറങ്ങിയത്. ഇവർ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട അഖിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.
തുടർന്ന് കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിങ്ങവനം, വാകത്താനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു; അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം
അട്ടപ്പാടിയിൽ പാമ്പ് കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതുർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സതീഷ് മരിച്ചത്. കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ സതീഷിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു.
Also Read-
ഇറച്ചിക്കടയിൽനിന്ന് വാങ്ങിയ കോഴിയിൽ പുഴു; കട അടപ്പിച്ചു
ഇന്ന് രാവിലെയാണ് സംഭവം. പാമ്ബു കടിയേറ്റ യുവാവിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, പാമ്പുകടിയേറ്റതാണെന്ന് പറഞ്ഞെങ്കിലും ആശുപത്രിയില്‍ നിന്ന് സതീഷിന് ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അധികൃതര്‍ക്കെതിരെ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
എന്നാൽ യുവാവിന് വിദഗ്ധ ചികിത്സ നൽകിയെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പുകടിയേറ്റതിന്റെ ലക്ഷണമല്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.