നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  Suicide | ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  ജോലി കഴിഞ്ഞെത്തിയ അമ്മയാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

  representative image

  representative image

  • Share this:
   ഇടുക്കി: മൂന്നാറില്‍(Munnar) ആറാം ക്ലാസ് വിദ്യാര്‍ഥിയെ(Student) വീടിനുള്ളില്‍ തൂങ്ങിമരിച്ച(Suicide) നിലയില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകന്‍ ബിബിന്‍ (12) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

   ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ മൂന്നാര്‍ പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ചെണ്ടുവരെ സര്‍ക്കാര്‍ ഹൈസ്‌കൂൡ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിബിന്‍. ബീന സഹോദരിയാണ്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

   Also Read-SDPI യ്ക്ക് വിവരം ചോർത്തിയ ഇടുക്കി ജില്ലയിലെ പൊലീസുകാരന് സസ്പെൻഷൻ

   വിവാഹാവശ്യത്തിന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ സഹോദരിയുടെ വിവാഹം നാളെ

   വായ്പ ലഭിക്കാത്തതിന്റെ പേരില്‍ ജീവനൊടുക്കിയ യുവാവിന്റെ സഹോദരിയുടെ വിവാഹം നാളെ. നാളെ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ച് രാവിലെ 8.30നും ഒന്‍പതിനുമിടയില്‍ വരന്‍ നിധിന്‍ വിദ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും.

   വിപിന്റെ മരണാനന്തരചടങ്ങള്‍ക്ക് ശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് നാളെ വിവാഹം നടത്തുന്നത്. ചടങ്ങുകള്‍ക്ക് ശേഷം വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കാണ് പോവുക. ജനുവരി പകുതിയോടെ നിധിന്‍ ജോലിക്കായി വിദേശത്തേക്കു മടങ്ങുകയും അധികം വൈകാതെ വിദ്യയെയും കൊണ്ടുപോവുകയും ചെയ്യും. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും ഇഷ്ടത്തിലായിരുന്നു.

   വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജ്വലറിയിലിരുത്തി മടങ്ങിയ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.


   തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് മരിച്ചത്. ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം.

   വിാഹാവശ്യത്തിനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. പിന്നീട് പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചെന്ന അറിപ്പ് ലഭിച്ചിരുന്നു. തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി വിപിന്‍ ജ്വലറിയിലെത്തി പണം വാങ്ങി വരാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. എന്നാല്‍ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി.

   ജ്വലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്തെിയത്.

   കുറച്ചുനാള്‍ മുമ്പാണ് വിപിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

   സൂപ്പര്‍മാര്‍ക്കറ്റി്ല്‍ ജോലി ചെയ്തിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു.

   Published by:Jayesh Krishnan
   First published: