നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Girl Death | ആറാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  Girl Death | ആറാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  പിതാവ് സ്ഥലത്തെത്തി ജനല്‍ ചില്ല് തകര്‍ത്ത് നോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: കട്ടിപ്പാറയില്‍ പതിനൊന്ന് കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പിതാവ് വിനോദും മാതാവ് ബൗഷയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

   സഹോദരങ്ങളായ വിനായകും വൈഗയുമാണ് വീട്ടിലുണ്ടായിരുന്നത്. പഠിക്കുന്നതിനിടെ മുറിക്കുള്ളിലേക്ക് പോയ വൈഷ്ണ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിതാവ് സ്ഥലത്തെത്തി ജനല്‍ ചില്ല് തകര്‍ത്ത് നോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് വഷ്ണയെ താഴെ ഇറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

   വിവരം അറിഞ്ഞ് താമരശ്ശേരി ഡി വൈ എസ് പി, അഷ്‌റഫ് തെങ്ങലകണ്ടിയില്‍, ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ആശുപത്രിയിലെത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

   Munanr | യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

   ഇടുക്കി: മൂന്നാറിൽ യുവതി ആത്മഹത്യാ ചെയ്‌ത സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മൂന്നാറിലെ മുൻ പോലിസ് ഡ്രൈവർ ശ്യാമിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി എസ് പി സസ്‌പെൻഡ് ചെയ്‌തത്‌. ഡിസംബർ 31 ദേവികുളത്ത് ഐസിഡിഎസ് ജിവനക്കാരിയായ ഷീബ തുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ശ്യാം കുമാറിനെ സസ്പെൻഡ് ചെയ്തത്.

   Also Read-  മിസ്ഡ് കോൾ വഴി ഓൺലൈൻ തട്ടിപ്പ്; വ്യവസായിക്ക് നഷ്ടമായത് 46 ലക്ഷം രൂപ

   മുൻപ് മൂന്നാർ പോലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന കൊന്നത്തടി സ്വദേശി ശ്യാം കുമാറുമായി ഷീബ പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം നൽകി പോലീസ് ഉദ്യോഗസ്ഥൻ വഞ്ചിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. നർക്കോട്ടിക് ഡിവൈഎസ് പിക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി ശ്യാം കുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തത്‌.
   Published by:Anuraj GR
   First published: