കണ്ണൂരില്‍ ആറാം ക്ലാസ്സുകാരന്‍ മദ്രസയില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ ആദിലിനെ ഉടൻ തന്നെ ചക്കരക്കൽ സി.എച്.സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് ടിപ്പറും ബുള്ളറ്റും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു
മൗവ്വഞ്ചേരി യുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആദിൽ. ഹാരിസിന്റെയും ഫാത്തിമയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങൾ: അൻഹ , ഹംദ മുഹമ്മദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.