നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്ലാസ്റ്റിക്ക് സഞ്ചിയില്‍ കെട്ടിയിട്ട നിലയില്‍ കെട്ടിടത്തിനടിയില്‍ അസ്ഥികൂടം; അന്വേഷണം ആരംഭിച്ചു

  പ്ലാസ്റ്റിക്ക് സഞ്ചിയില്‍ കെട്ടിയിട്ട നിലയില്‍ കെട്ടിടത്തിനടിയില്‍ അസ്ഥികൂടം; അന്വേഷണം ആരംഭിച്ചു

  രണ്ട് തലയോടുകളുടേയും വാരിയെല്ലിന്റേയും അസ്ഥി ഭാഗങ്ങളാണ് കണ്ടെത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: ആലപ്പുഴയിലെ കല്ലുപാലത്തിന് സമീപം കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

   രണ്ട് തലയോടുകളുടേയും വാരിയെല്ലിന്റേയും അസ്ഥി ഭാഗങ്ങളാണ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികള്‍ ദ്രവിച്ചു തുടങ്ങിയ നിലയിലായിരുന്നു. ആലപ്പുഴ ഡി.വൈ.എസ്.പിയും സൗത്ത് പോലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

   അസ്ഥികളില്‍ അടയാളപ്പെടുത്തലുകള്‍ ഉള്ളതിനാല്‍ വൈദ്യ പഠനത്തിനായി ആരെങ്കിലും സൂക്ഷിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. ഉടമസ്ഥരുമായി പൊലീസ് ഫോണില്‍ സംസാരിച്ചെങ്കിലും സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മറുപടി.

   ജോലിക്കാര്‍ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്നതിന്റെ ഇടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് സംഘമെത്തി അസ്ഥികൂടം മാറ്റുകയും കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ചെയ്യും.

   Also read - ശ്വാസകോശത്തിൽ മരക്കഷ്ണം കുടുങ്ങി; എട്ടു മാസം പ്രായമായ കുഞ്ഞിനെ രക്ഷപെടുത്തി

   ശ്വാസകോശത്തിൽ മരക്കഷ്ണം കുടുങ്ങിയ എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിയിലാണ് കുട്ടിയെ ചികിത്സക്ക് വിധേയമാക്കിയത്.

   ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടോടെയാണ് കൊട്ടിയൂരിൽ നിന്നും കുഞ്ഞിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അബദ്ധത്തിൽ മരക്കഷ്ണം വിഴുങ്ങിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

   അമ്മയുടെ സമീപത്തായി അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ, കയ്യിൽ കിട്ടിയ എന്തോ ഒന്ന് കുഞ്ഞ് വായിലേക്കിടുകയായിരുന്നു. കുട്ടിയുടെ അമ്മ വായിൽ കയ്യിട്ട് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകിയ ശേഷം, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്തു.

   പരിശോധനയിൽ വലത്തേശ്വാസകോശത്തിൽ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്താണ് വിഴുങ്ങിയതെന്ന് അപ്പോഴും കുട്ടിയുടെ രക്ഷിതാക്കൾക്ക് അറിയുമായിരുന്നില്ല. ശ്വാസതടസ്സം വർദ്ധിക്കുന്നത് പ്രതിസന്ധിയായേക്കും എന്നതിനാൽ അടിയന്തിര ചികിത്സ നൽകി. അത്യാധുനിക ക്യാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സ നടത്തി ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മരക്കഷ്ണം പുറത്തെടുക്കുകയായിരുന്നു എന്ന് പ്രിൻസിപ്പാൾ ഡോ: കെ. അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ: കെ. സുദീപും അറിയിച്ചു.

   എട്ട് മാസം മാത്രം പ്രായമുള്ള കുട്ടിയായതിനാൽ നിസ്സഹകരണമുണ്ടാവാതിരിക്കാൻ അനസ്‌തേഷ്യ നൽകിയ ശേഷമാണ് ചികിത്സ നടത്തിയത്. ശ്വാസകോശവിഭാഗത്തിലെ ഡോ: മനോജ് ഡി.കെ., ഡോ: രാജീവ് റാം, ഡോ: കെ. മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ: എം.ടി.പി. മുഹമ്മദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ: ചാൾസ് തോമസ്, ഡോ: ബഷീർ മണ്ഡ്യൻ എന്നിവരാണ് മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നത്.
   Published by:Karthika M
   First published: