• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഒരു രാഷ്ട്രീയപാർട്ടി മുസ്‌ലിങ്ങളുടെ ശത്രുക്കളാണെന്ന് സ്ഥാപിക്കൽ മറ്റു കക്ഷികളുടെ തന്ത്രമാണോയെന്ന് പരിശോധിക്കണം' SKSSF നേതാവ്

'ഒരു രാഷ്ട്രീയപാർട്ടി മുസ്‌ലിങ്ങളുടെ ശത്രുക്കളാണെന്ന് സ്ഥാപിക്കൽ മറ്റു കക്ഷികളുടെ തന്ത്രമാണോയെന്ന് പരിശോധിക്കണം' SKSSF നേതാവ്

വർഗീയപാർട്ടിയെന്ന് ആരോപിക്കപ്പെടുന്ന BJP യുടെ നേതാവ് സി.കെ പത്മനാഭൻ്റെ തിരിച്ചറിവു പോലും 916 പ്യൂരിട്ടിയുടെ സെക്യുലറിസം പറയുന്നവരിൽ കണ്ടില്ല

അൻവർ സ്വാദിഖ് ഫൈസി താനൂർ

അൻവർ സ്വാദിഖ് ഫൈസി താനൂർ

 • Share this:
  മുസ്ലിം സമുദായത്തിന് വിശ്വസിച്ച് അണിചേരാൻ ഒരു മുഖ്യധാര രാഷ്ട്രീയ പാർട്ടിയുമില്ലെന്ന് പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ തെളിഞ്ഞെന്ന് സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (എസ്കെഎസ്എസ്എഫ്) നേതാവും സത്യധാര എഡിറ്ററുമായ അൻവർ സ്വാദിഖ് ഫൈസി താനൂർ. മുൻധാരണകൾ മാറ്റി ഞങ്ങളോട് മാന്യമായ സമീപനം സ്വീകരിക്കുന്ന സർവ രാഷ്ട്രീയ കക്ഷികളോടും ഞങ്ങളും മാന്യമായ സമീപനം സ്വീകരിക്കുമെന്ന നിലപാട് വേണമെന്നും അൻവർ സ്വാദിഖ് ഫൈസി താനൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

  അൻവർ സ്വാദിഖ് ഫൈസി താനൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

  ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ചു അണിചേരാൻ പറ്റിയ ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമുണ്ടോ? ഇല്ലെന്ന് കഴിഞ്ഞ രണ്ടു ദിവസം കൊണ്ടെങ്കിലും കേരള മുസ്‌ലിംകൾക്ക് മനസ്സിലായിക്കാണും. ഇമ്മിണിബല്യ മതനിരപേക്ഷത പറയുന്നവർ പോലും ഇരകളെ സ്വാന്തനിപ്പിക്കുന്നതിനു പകരം വേട്ടക്കാരനെ സന്ദർശിച്ചു തലോടി വരുന്നതാണ് കണ്ടത്. വർഗീയ പാർട്ടിയെന്ന് ആരോപിക്കപ്പെടുന്ന BJP യുടെ നേതാവ് സി.കെ പത്മനാഭൻ്റെ തിരിച്ചറിവു പോലും 916 പ്യൂരിട്ടിയുടെ സെക്യുലറിസം പറയുന്നവരിൽ നാം കണ്ടില്ല.

  മുസ്ലിംകൾക്ക് സ്ഥിരം രക്ഷകരില്ലെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും സമുദായം തിരിച്ചറിയണം. നിലനിൽപ്പും അതിജീവനവുമാണ് പ്രധാനം. അതിനു സഹായകമായ വഴികളെല്ലാം സമുദായത്തിന് സ്വീകാര്യമാവണം. ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും വേണ്ടത് വോട്ടാണ്. അതു കഴിഞ്ഞിട്ടേ എല്ലാവർക്കും നീതിയും നിഷ്പക്ഷതയും മതേതരത്വവുമുള്ളൂ. ഇത് സമുദായം എപ്പോൾ കാര്യ ഗൗരവത്തോടെ തിരിച്ചറിയുന്നുവോ, അപ്പോൾ ഈ വിലാപങ്ങൾക്ക് അറുതിവരും.

  ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർടിയെ ചൂണ്ടിക്കാട്ടി അവർ മുസ്‌ലിംകളുടെ ശത്രുക്കളാണെന്ന് സ്ഥാപിക്കൽ വോട്ടു ലക്ഷ്യമിടുന്ന മറ്റുള്ള രാഷ്ട്രീയ കക്ഷികളുടെ തന്ത്രമാണോ എന്ന് നാം പരിശോധിക്കണം. മുസ്ലിംകൾ അകന്നു നിന്നതു കൊണ്ട് മുസ് ലിംകളുടെ ശത്രുക്കളായവരെയും നാം കാണണം. മുൻധാരണകൾ മാറ്റി വച്ചു ഞങ്ങളോട് മാന്യമായ സമീപനം സ്വീകരിക്കുന്ന ഇന്ത്യയിലെ സർവ രാഷ്ട്രീയ കക്ഷികളോടും ഞങ്ങളും മാന്യമായ സമീപനം സ്വീകരിക്കുമെന്ന നിലപാട് വേണം. ആരെയും മാറ്റി നിർത്താതെ, എല്ലാവരോടും ഒരേ സമീപനം സ്വീകരിച്ചു തുടങ്ങിയാൽ, നിലവിൽ വർഗീയത വിളമ്പുന്നവർക്കും അതുവഴി അധികാരം പിടിക്കുന്നവർക്കും മുസ്ലിംകളെ അവഗണിക്കാനാവില്ല.

  The war is a stratagem എന്ന പ്രവാചക വചനത്തിൻ്റെ അർത്ഥ തലങ്ങളെ കുറിച്ച് സമുദായം ഇനിയും വിചാരപ്പെടേണ്ടിയിരിക്കുന്നു എന്നു സാരം. അതിവൈകാരികതയല്ല, അതിജീവനമാണ് പ്രധാനം.

  Also read- 'മന്ത്രിയുടെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായേക്കാൾ മോശം'; മന്ത്രി വാസവനെതിരെ മുസ്ലീം മഹൽ കോഡിനേഷൻ കമ്മറ്റി

  മന്ത്രി വി എൻ വാസവനെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം താലൂക്ക് മുസ്ലീം മഹൽ കോർഡിനേഷൻ കമ്മിറ്റി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ  സന്ദർശിച്ചു പുറത്തിറങ്ങിയശേഷം നടത്തിയ പ്രതികരണം ആണ് മുസ്ലിം മഹല്ല് കോർഡിനേഷൻ കമ്മിറ്റിയെ ചൊടിപ്പിച്ചത്.

  Also read- 'പാലായിലെ വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി'; മന്ത്രി വാസവനെതിരെ സമസ്ത

  പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ അനുകൂലിച്ച മന്ത്രി വി എൻ വാസവനെ രൂക്ഷമായി വിമർശിച്ച് സമസ്ത യുവജന സംഘടനയായ എസ് വൈ എസ്. പാലായിലെ വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ കുറ്റപ്പെടുത്തി.

  Also read- 'പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല; ചിലര്‍ തെറ്റായ പ്രചാരണം നടത്തി': എ.വിജയരാഘവന്‍

  നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപിൻ്റെ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വർഗീയ സംഘടനകൾ അത് ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണെന്നാണ് സി പി എം വിലയിരുത്തൽ. വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടികൾ ഊർജിതമാക്കും.

  Also read- 'മന്ത്രി വാസവന്റെ സന്ദർശനം സർക്കാർ പ്രതിനിധിയായി; സർക്കാർ നീക്കം വർഗീയതയെ പ്രോൽസാഹിപ്പിക്കും': പോപ്പുലർ ഫ്രണ്ട്

  മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച്‌ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തെ അടഞ്ഞ അധ്യായമായി ചിത്രീകരിക്കാനുള്ള സർക്കാർ നീക്കം വർഗീയതയെ പ്രോൽസാഹിപ്പിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ്.

  Also read- 'ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകും; വിവാദം ആളിക്കത്തിക്കുന്നതിനു പകരം തല്ലിക്കെടുത്തുകയാണ് വേണ്ടത്'; സി കെ പത്മനാഭന്‍

  നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് സി കെ പത്മനാഭന്‍. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ മതങ്ങള്‍ തമ്മില്‍ അകലുന്നതിന് കാരണമാകുന്ന നീക്കങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണെന്നും ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

  Also read- 'പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദമാക്കുന്നത് തീവ്രവാദികൾ'; മന്ത്രി വി എന്‍ വാസവന്‍

  പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നാർകോട്ടിക് ജിഹാദ് - ലൗ ജിഹാദ് പരാമർശം സമൂഹത്തിൽ വലിയ ചര്‍ച്ചയ്ക്കാണ് കാരണമായത്. ഈ വിഷയത്തിൽ സർക്കാർ കാര്യമായി പ്രതികരിക്കുന്നില്ല എന്നുള്ള വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇന്നലെ സാമുദായിക സംഘടനാ നേതാക്കളുമായി നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ്  മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പ് ഹൗസിലെത്തിയ നിർണായക ചർച്ചകൾ നടത്തിയത്.
  Published by:Naveen
  First published: