HOME » NEWS » Kerala » SLAUGHTERING OF ANIMALS AND DISTRIBUTION OF MEAT HAS BEEN BANNED IN PALAKKAD CONTINENT ZONES

പാലക്കാട്ടെ കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറുക്കുന്നതും മാംസവിതരണവും നിരോധിച്ചു

മറ്റ് സ്ഥലങ്ങളിൽ അംഗീകൃത അറവുശാലകളിൽ ആവശ്യമായ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃഗങ്ങളെ അറുക്കാവുന്നതാണ്.

News18 Malayalam | news18-malayalam
Updated: May 11, 2021, 10:32 PM IST
പാലക്കാട്ടെ കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറുക്കുന്നതും മാംസവിതരണവും നിരോധിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
പാലക്കാട്: ജില്ലയിലെ കണ്ടയ്ൻമെന്‍റ് സോണുകളിൽ 12, 13, 14 തീയതികളിൽ മൃഗങ്ങളെ അറുക്കൽ, മാംസവിതരണം പൂർണമായും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ജനകൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറയ്ക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ൻമെന്‍റ് സോണുകളിൽ മെയ് 12, 13,14 തിയ്യതികളിൽ മൃഗങ്ങളെ അറുക്കുന്നതും മാംസവിതരണം നടത്തുന്നതും പൂർണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് സ്ഥലങ്ങളിൽ അംഗീകൃത അറവുശാലകളിൽ ആവശ്യമായ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃഗങ്ങളെ അറുക്കാവുന്നതാണ്. അറവുശാലകളിൽ വച്ച് യാതൊരു കാരണവശാലും മാംസം വിതരണം നടത്തരുത്. ഇപ്രകാരം അറുക്കുന്ന മാംസം ആവശ്യക്കാർക്ക് ഹോം ഡെലിവറി ചെയ്യുന്നതിനുള്ള നടപടികൾ അറവുശാല അധികൃതർ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു.

ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം.

കടയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാർക്കെതിരെ നടപടി സ്വീകരിക്കണം.

ഇറച്ചിവിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്‌സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം.
തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിലുള്ള വിൽപനക്കാരുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെ പട്ടിക തയാറാക്കി ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം.

കച്ചവടക്കാർ ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിനായി ആവശ്യത്തിന് ഡോർ ഡെലിവറിക്ക് തയാറായ സന്നദ്ധ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്തണം.
റംസാന് തലേന്ന് രാത്രി മുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം.

ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ പോലീസുമായി പങ്കുവെക്കണം.

ഇറച്ചികൊണ്ടുകൊടുക്കുന്നവർക്കുള്ള പാസ് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെൽത്ത് ഓഫീസർ വിതരണം ചെയ്യണം.

അതിനിടെ യാത്രയ്ക്കായി പൊലീസ് ഏർപ്പെടുത്തിയ യാത്രാ പാസ് സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
Published by: Anuraj GR
First published: May 11, 2021, 10:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories