മൊറട്ടോറിയം പ്രതിസന്ധി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബാങ്കേഴ്സ് സമിതി യോഗം ഇന്ന്
മൊറട്ടോറിയം പ്രതിസന്ധി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബാങ്കേഴ്സ് സമിതി യോഗം ഇന്ന്
ജപ്തി നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ബാങ്കേഴ്സ് സമിതി പത്രപരസ്യം നൽകിയിരുന്നു
ബാങ്കേഴ്സ് സമിതി നൽകിയ പരസ്യം.
Last Updated :
Share this:
തിരുവനന്തപുരം: മൊറട്ടോറിയം പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ചേരും. കർഷകരുടെ വായ്പക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബർ 31വരെ നീട്ടാനുള്ള സർക്കാർ തീരുമാനത്തിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടിയെ കുറിച്ച് യോഗം ചർച്ച ചെയ്യും. നിലവിലുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും. അതിന് ശേഷം ജപ്തി നടപടികള്‍ക്ക് തടസ്സമില്ലെന്ന് വ്യക്തമാക്കികൊണ്ട് ബാങ്കേഴ്സ് സമിതി നല്കിയ പരസ്യം പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
റിസർവ് ബാങ്ക് മൊറട്ടോറിയം കാലാവധി ദീര്ഘിപ്പിച്ചില്ലെങ്കിലും ജപ്തി അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്ന് ചേരുന്ന യോഗത്തിലും സര്‍ക്കാര്‍ ഈ നിലപാട് ആവര്‍ത്തിക്കും. മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി തോമസ് ഐസക്കും കൃഷിമന്ത്രി വി എസ് സുനിൽകുമാറും യോഗത്തില്‍ പങ്കെടുക്കും. രാവിലെ പത്തരയ്ക്കാണ് യോഗം. ആർബിഐ അനുമതി ഇല്ലാത്തതിനാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസമാണ് ബാങ്കേഴ്സ് സമിതി പത്രപരസ്യം നൽകിയിത്. ബാങ്കുകൾക്ക് വായ്പകളിൽ സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് ആർബിഐ വ്യക്തമാക്കിയ സാഹചര്യത്തിൽ ജപ്തി നടപടികൾ നീട്ടിവെക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.