നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്തെ ഉറങ്ങാത്ത നഗരം; പ്രാഥമിക പട്ടികയിൽ ഒന്നാമത് കഴക്കൂട്ടം

  തിരുവനന്തപുരത്തെ ഉറങ്ങാത്ത നഗരം; പ്രാഥമിക പട്ടികയിൽ ഒന്നാമത് കഴക്കൂട്ടം

  വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിനാണ് പിന്നിട് കൂടുതല്‍ പിന്തുണ ലഭിച്ചത്

  പ്രാഥമിക പട്ടികയിൽ ഒന്നാമത് കഴക്കൂട്ടം

  പ്രാഥമിക പട്ടികയിൽ ഒന്നാമത് കഴക്കൂട്ടം

  • Share this:
  തിരുവനന്തപുരം: ഉറങ്ങാത്ത നഗരങ്ങളുടെ പ്രാഥമിക പട്ടികയായി. നഗരത്തില്‍ 24 മണിക്കൂറും സജീവമാകാൻ ഏഴ് സ്ഥലങ്ങള്‍ നഗരസഭാ കൗണ്‍സില്‍ നിര്‍ദ്ദശിച്ചിരുന്നു. കഴക്കൂട്ടത്തിനാണ് ആദ്യ പരിഗണന. കോവളം, എയര്‍പോര്‍ട്ട് പരിസരം, തമ്പാനൂര്‍, മാനവീയം, വെള്ളയമ്പലം, കവടിയാര്‍ എന്നീ നഗരങ്ങളാണ് പിന്നാലെയുള്ളത്. നഗരത്തിലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ മന്ത്രിസഭാ യോഗം നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നു.

  മേയര്‍ കെ.ശ്രീകുമാറിന്റെ സാമൂഹ്യ മാധ്യമ പേജിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ തേടിയത്. ഈ ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗണനാ ക്രമത്തില്‍ സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചത്. ഈ മാസം അവസാനത്തോടെ 24 മണിക്കൂറും തുറന്നിരിക്കുന്ന വ്യാപാര -വാണിജ്യ കേന്ദ്രങ്ങള്‍   പ്രവര്‍ത്തനം തുടങ്ങും.
  BEST PERFORMING STORIES:'കൊറോണ; നിലവിലെ സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി [NEWS]'കോളർ ട്യൂണിന് പകരം കൊറോണ സന്ദേശം: ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ [NEWS]കെട്ടിട നിർമാണ അനുമതിക്ക് 5000 രൂപയും 'ബെക്കാഡിയും'; ഓവർസിയർ അറസ്റ്റിൽ [NEWS]

  മേയര്‍ കൗണ്‍സിലില്‍ ഈ വിഷയം അവതരിപ്പിച്ചെങ്കിലും തുടര്‍ ചര്‍ച്ചകളില്ലാതെ തന്നെ വിഷയം അംഗീകരിക്കുകയായിരുന്നു. ടെക്‌നോപാര്‍ക്ക്  ഉള്‍പ്പെടുന്ന കഴക്കൂട്ടമാണ് ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിച്ചത്. കഴക്കൂട്ടത്തിന് ചുറ്റുവട്ടത്ത് ഇപ്പോള്‍ത്തന്നെ നിരവധി സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകളാണ് ഇതിലേറെയും.

  ഐ.ടി മേഖലകളാണ് നൈറ്റ് ലൈഫിന് അനുയോജ്യമെന്നാണ് നിര്‍ദ്ദേശിച്ചവരില്‍ ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയത്. 24 മണിക്കൂറും തുറന്നിരിക്കുന്നവ്യാപാര വാണിജ്യ വിനോദ കേന്ദ്രങ്ങള്‍  കേന്ദ്രങ്ങള്‍ മറ്റ് നഗരങ്ങളിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം സംവിധാനം  ആരംഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിനാണ് പിന്നിട് കൂടുതല്‍ പിന്തുണ ലഭിച്ചത്. ഈ പട്ടിക നഗരസഭ സര്‍ക്കാരിന് സമർപ്പിക്കും.
  First published:
  )}