കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് സമസ്ത. സമസ്ത നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധമുണ്ടെന്ന് സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കർ പറഞ്ഞു.
എസ് ഡി പി ഐ, വെൽഫെയർ പാർട്ടി എന്നിവരോട് ആശയപരമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ അവർ തീവ്രവാദികളാണെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരങ്ങളിൽ തീവ്രവാദികൾ കടന്നു കയറിയിട്ടില്ല. പൊലീസിനെ ന്യായീകരിക്കുകയല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്യേണ്ടത്. യോജിച്ചുള്ള സമരം വേണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്നും പിണങ്ങോട് അബൂബക്കർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.