• HOME
  • »
  • NEWS
  • »
  • kerala
  • »
  • Smriti Irani | 'വയനാടിന്‍റെ അവസ്ഥ പിന്നോക്കമാണെന്ന് ജില്ലാ ഭരണകൂടം തന്നെ സമ്മതിക്കുന്നു': കേന്ദ്രമന്ത്രി സ്മൃതി ഇറാനി

Smriti Irani | 'വയനാടിന്‍റെ അവസ്ഥ പിന്നോക്കമാണെന്ന് ജില്ലാ ഭരണകൂടം തന്നെ സമ്മതിക്കുന്നു': കേന്ദ്രമന്ത്രി സ്മൃതി ഇറാനി

സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോൺഗ്രസിന്‍റെ താരത്തിളക്കമുള്ള നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് കേരള സന്ദർശനത്തിനായി സ്മൃതി ഇറാനി തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല...

  • Share this:
    കൽപ്പറ്റ: വയനാടിന്‍റെ (Wayanad) അവസ്ഥ പിന്നോക്കമാണെന്ന് ജില്ലാ ഭരണകൂടം തന്നെ സമ്മതിക്കുന്നതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി (Smriti Irani). വയനാട് സന്ദർശനത്തിന്‍റെ ഭാഗമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. ജില്ലയിൽ വെല്ലുവിളികൾ തുടരുന്നു നൈപുണ്യ വികസനത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. ജില്ലാ ഭരണകൂടം ഫണ്ട് വിതരണം കാര്യക്ഷമാണ് എന്ന് അറിയിച്ചു. ജില്ല അധികൃതർ വിവിധ ഇടങ്ങളിലെ സന്ദർശനത്തിൽ പങ്കെടുത്തു. പശ്ചാത്തല സൗകര്യങ്ങൾ വർധിക്കേണ്ടതിന്റെ സാഹചര്യം അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

    ജില്ലയുടെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഇനിയും ശ്രമിക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജില്ലയുടെ വിഭവ വികസനത്തിന് വിവിധ പദ്ധതികൾ വേണ്ടതുണ്ട്. കേന്ദ്ര സർക്കാർ സ്മാർട്ട് അംഗന വാടികൾ പോലെയുള്ള വിവിധ പദ്ധതികൾ നൽകുന്നുണ്ട്. എന്നാൽ പല ആദിവാസി കോളനികളിലും ആവശ്യത്തിന് ഭൗതിക സാഹചര്യങ്ങളില്ല. കുടിവെള്ളം വൈദ്യുതി, കക്കൂസ് എന്നിവ ഇല്ലെന്നും ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതാണെന്നും സ്മൃതി ഇറാനി പറഞ്ഞു.


    ആസ്പിരേഷൻ ജില്ല എന്ന നിലയിൽ ഇത് മതിയായതാണോ എന്ന് സംസ്ഥാന ജില്ലാ ഭരണ കൂടങ്ങൾ പരിശോധിക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. കർഷകർക്ക് നഷ്ടപരിഹാരമുൾപ്പടെ നൽകേണ്ടതുണ്ട്. കർഷകരുടെ ദുരിതങ്ങളും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ വിവരിച്ചു.


    വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഊന്നൽ നൽകി പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി സ്മൃതി ഇറാനി പറഞ്ഞു. പരിശോധനകൾ ഓരോ ഘട്ടങ്ങളിലും ജില്ലാ ഭരണകൂടങ്ങൾ നടത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയരേണ്ടതാണ്. വിദ്യാഭ്യാസം , താമസ ഭൗതിക സാഹചര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തണം. അതിന് അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾ വേണ്ടതുണ്ട് ജില്ലാ ഭരണകൂടം ഇത് ഉറപ്പു വരുത്തണം. ഏറെ സന്തോഷമുള്ള കാര്യം ആദിവാസി വിഭാഗങ്ങൾക്കുള്ള കുടിവെള്ളത്തിനായി ലക്ഷത്തിലധികം ടാപ്പുകൾ സ്ഥാപിച്ചു എന്നതാണ്. ഭൂമിയുടെ അവകാശത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യപെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.


    പോഷകാഹാര കുറവ്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇടയിൽ ഉള്ളത് , പരിഹാരിക്കാൻ ആവശ്യപ്പെട്ടതായി സ്മൃതി ഇറാനി പറഞ്ഞു. തന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് എം.എൽ മാരെ വിളിക്കേണ്ടത് താനല്ല എന്ന് സ്മൃതി ഇറാനി പറഞ്ഞു. ജില്ലാ ഭരണകൂടമാണ് അത് ചെയ്യണ്ടത്. അമേഠിയിൽ നിന്ന് ഓടാൻ താൻ രാഹുൽ ഗാന്ധിയല്ലന്നും സ്മൃതി ഇറാനി പറഞ്ഞു.

    സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോൺഗ്രസിന്‍റെ താരത്തിളക്കമുള്ള നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടാണ് കേരള സന്ദർശനത്തിനായി സ്മൃതി ഇറാനി തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ അമേത്തിയിൽ തോൽപ്പിച്ചാണ് സ്മൃതി ഇറാനി ലോക്സഭയിൽ എത്തിയത്. ആദ്യ ശ്രമത്തിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും അമേത്തിയിലെ ജനങ്ങളുമായുള്ള ബന്ധം നിരന്തര സന്ദർശനങ്ങളിലൂടെ സ്മൃതി ഇറാനി നിലനിർത്തുകയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ രാഹുൽ ഗാന്ധിയെ സ്മൃതി വീഴ്ത്തുകയായിരുന്നു. എന്നാൽ വയനാട്ടിൽ ജയിച്ചതോടെ രാഹുൽ ഗാന്ധി ലോക്സഭയിലെത്തി. ഇപ്പോൾ രാഹുലിന്‍റെ വയനാട്ടിലും എത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. വയനാട് സന്ദർശനത്തിനിടെ പൊന്നടയിൽ ഉൾപ്പടെ അംഗൻവാടികളും ആദിവാസി കോളനികളും സ്മൃതി ഇറാനി സന്ദർശിച്ചു. കൂടാതെ ജില്ലാ ഭരണകൂടത്തിന്‍റെ വികസന അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു.
    Published by:Anuraj GR
    First published: