• HOME
  • »
  • NEWS
  • »
  • kerala
  • »
  • Smriti Irani | 'ഞാൻ രാഹുൽ ഗാന്ധിയല്ല; അമേത്തിയിൽ നിന്ന് ഒളിച്ചോടാൻ' വയനാട് മത്സരിക്കുന്നതിനേക്കുറിച്ച് സ്മൃതി ഇറാനി

Smriti Irani | 'ഞാൻ രാഹുൽ ഗാന്ധിയല്ല; അമേത്തിയിൽ നിന്ന് ഒളിച്ചോടാൻ' വയനാട് മത്സരിക്കുന്നതിനേക്കുറിച്ച് സ്മൃതി ഇറാനി

മണ്ഡലത്തിന്‍റെ പോരായ്മകള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധിക്കുമെന്ന് ജില്ലാ ഭരണകൂടം തനിക്ക് ഉറപ്പ് നല്‍കിയതായി സ്മൃതി ഇറാനി പറഞ്ഞു

സ്മൃതി ഇറാനി

സ്മൃതി ഇറാനി

  • Share this:
    'അമേത്തിയില്‍ നിന്ന് ഒളിച്ചോടാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന്' കേന്ദ്രമന്ത്രി സ്മൃതി ഇറാനി (Smriti Irani). ബിജെപി ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ (Wayanad) രാഹുല്‍ ഗാന്ധി(Rahul Gandhi) ക്കെതിരെ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. നെഹ്റു കുടുംബം കാലങ്ങളായി വിജയിച്ചു വന്ന സീറ്റായിരുന്ന അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയമാണ് സ്മൃതി ഇറാ നി നേടിയത്. 2014 ല്‍ അമേത്തിയില്‍ മത്സരിച്ചെങ്കിലും അന്ന് ജയം രാഹുലിന് ഒപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ അതീവ പ്രാധാന്യത്തോടെയാണ് സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.

    വയനാട് എം.പി ആയിരുന്നിട്ടും മണ്ഡലത്തിന് വേണ്ടി രാഹുല്‍ ഗാന്ധി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. വയനാട് സന്ദര്‍ശനത്തിനിടെ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. മണ്ഡലത്തിന്‍റെ പോരായ്മകള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധിക്കുമെന്ന് ജില്ലാ ഭരണകൂടം തനിക്ക് ഉറപ്പ് നല്‍കിയതായി സ്മൃതി ഇറാനി പറഞ്ഞു. ആസ്പിരേഷൻ ജില്ല എന്ന നിലയിൽ ഇത് മതിയായതാണോ എന്ന് സംസ്ഥാന ജില്ലാ ഭരണ കൂടങ്ങൾ പരിശോധിക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. കർഷകർക്ക് നഷ്ടപരിഹാരമുൾപ്പടെ നൽകേണ്ടതുണ്ട്. കർഷകരുടെ ദുരിതങ്ങളും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ വിവരിച്ചു.

    Also Read- 'വയനാടിന്‍റെ അവസ്ഥ പിന്നോക്കമാണെന്ന് ജില്ലാ ഭരണകൂടം തന്നെ സമ്മതിക്കുന്നു': കേന്ദ്രമന്ത്രി സ്മൃതി ഇറാനി

    1.35 ലക്ഷം വീടുകളില്‍ ഇനിയും കുടിവെള്ള കണക്ഷന്‍ ലഭിക്കാനുണ്ട്, ആദിവാസികള്‍ക്കിടയില്‍ പൊതുവായുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കാത്തതും ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യാത്തതും നൈപുണ്യ വികസന മേഖലയിലെ കുറവുകളും അവര്‍ ചൂണ്ടിക്കാട്ടി.ആദിവാസികളുടെ ജീവിത സൗകര്യം വർധിപ്പിക്കണമെന്നും ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ സേവനങ്ങൾ ജില്ലയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് എത്തിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

    വയനാട്ടിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. പതിനായിരത്തോളം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാന്‍ നടപടി ഉണ്ടാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

    കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്ത 57,000 കർഷകർ ജില്ലയിലുണ്ട്, സ്വന്തമായി ഭൂമിയുള്ള നിരവധ ആളുകള്‍ രേഖകള്‍ സഹിതം സ്വന്തമായി സര്‍ക്കാരില്‍ നിന്ന് വീടുലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി ഇതുതന്നെയാണ് സ്ഥിതി. ഭവന നിര്‍മാണ പദ്ധതികള്‍ ഒന്നും നടപ്പാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

    പ്രധാനമന്ത്രിയുടെ വഴിയോരക്കച്ചവടക്കാരുടെ ആത്മനിർഭർ നിധി (PM SVANIdhi) പോലെയുള്ള നിരവധി കേന്ദ്ര ഗവൺമെന്റ് പദ്ധതികളും സ്‌കൂളിൽ പോകാത്ത പെൺകുട്ടികളുടെ പുനർപ്രവേശനത്തിനുള്ള മറ്റൊരു പദ്ധതിയെ കുറിച്ചും ജില്ലാ ഭരണകൂടത്തിന്  അറിയാത്തതിനാൽ അവ നടപ്പാക്കുന്നില്ലെന്നും അവർ പറഞ്ഞു.

    പ്രധാനമന്ത്രി ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023നകം എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
    Published by:Arun krishna
    First published: