• HOME
 • »
 • NEWS
 • »
 • kerala
 • »
 • Smriti Irani | 'ഒരു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല; വയനാടിന് വേണ്ടത് നൈപുണ്യ വികസനം:' സ്മൃതി ഇറാനി

Smriti Irani | 'ഒരു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല; വയനാടിന് വേണ്ടത് നൈപുണ്യ വികസനം:' സ്മൃതി ഇറാനി

പതിനായിരത്തോളം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി

 • Share this:
  'ഒരു ലക്ഷത്തിലേറെ വീടുകളില്‍ ഇനിയും കുടിവെള്ള കണക്ഷന്‍ ലഭിക്കാനുണ്ട്, ആദിവാസികള്‍ക്കിടയില്‍ പൊതുവായുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കുന്നില്ല, ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നില്ല, ആദിവാസികള്‍ക്കിടയില്‍ നൈപുണ്യ വികസന മേഖലയില്‍ കുറവുകളുണ്ട്' ..ഒരു ദിവസത്തെ വയനാട് (Wayanad) സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി (Smriti Irani) ജില്ലയുടെ പോരായ്മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

  കേന്ദ്ര സര്‍ക്കാരിന്റെ അഭിലാഷ യുക്ത ജില്ല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും വയനാടിനായി കൂടുതലായി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട് സന്ദര്‍ശനത്തിനിടെ ജില്ലാ ഭരണകൂടത്തിന്റെ യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ തനിക്ക് ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു.

  Also Read- 'വയനാടിന്‍റെ അവസ്ഥ പിന്നോക്കമാണെന്ന് ജില്ലാ ഭരണകൂടം തന്നെ സമ്മതിക്കുന്നു': കേന്ദ്രമന്ത്രി സ്മൃതി ഇറാനി

  ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് കുടിവെള്ളം ലഭിക്കാത്തതും ആദിവാസികള്‍ക്കിടയില്‍ പൊതുവായുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കാത്തതും ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യാത്തതും നൈപുണ്യ വികസന മേഖലയിലെ കുറവുകളും അവര്‍ ചൂണ്ടിക്കാട്ടി.

  ആദിവാസികളുടെ ജീവിത സൗകര്യം വർധിപ്പിക്കണമെന്നും ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ സേവനങ്ങൾ ജില്ലയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് എത്തിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കർഷകർക്ക് നഷ്ടപരിഹാരമുൾപ്പടെ നൽകേണ്ടതുണ്ട്. കർഷകരുടെ ദുരിതങ്ങളും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ വിവരിച്ചു.

  വയനാട്ടിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. പതിനായിരത്തോളം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാന്‍ നടപടി ഉണ്ടാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

  Also Read- ദേ കളറ് പടം; വയനാട്ടിൽ ഫോട്ടോഗ്രാഫി പരീക്ഷണവുമായി സ്‌മൃതി ഇറാനി

  കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്ത 57,000 കർഷകർ ജില്ലയിലുണ്ട്, സ്വന്തമായി ഭൂമിയുള്ള നിരവധ ആളുകള്‍ രേഖകള്‍ സഹിതം സ്വന്തമായി സര്‍ക്കാരില്‍ നിന്ന് വീടുലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി ഇതുതന്നെയാണ് സ്ഥിതി. ഭവന നിര്‍മാണ പദ്ധതികള്‍ ഒന്നും നടപ്പാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

  പ്രധാനമന്ത്രിയുടെ വഴിയോരക്കച്ചവടക്കാരുടെ ആത്മനിർഭർ നിധി (PM SVANIdhi) പോലെയുള്ള നിരവധി കേന്ദ്ര ഗവൺമെന്റ് പദ്ധതികളും സ്‌കൂളിൽ പോകാത്ത പെൺകുട്ടികളുടെ പുനർപ്രവേശനത്തിനുള്ള മറ്റൊരു പദ്ധതിയെ കുറിച്ചും ജില്ലാ ഭരണകൂടത്തിന്  അറിയാത്തതിനാൽ അവ നടപ്പാക്കുന്നില്ലെന്നും അവർ പറഞ്ഞു.

  പ്രധാനമന്ത്രി ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023നകം എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

  അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് 'അമേത്തിയില്‍ നിന്ന് ഒളിച്ചോടാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ല' എന്ന മറുപടിയാണ് സ്മൃതി ഇറാനി നല്‍കിയത്. വയനാട് എം.പി ആയിരുന്നിട്ടും മണ്ഡലത്തിന് വേണ്ടി രാഹുല്‍ ഗാന്ധി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

  നെഹ്റു കുടുംബം കാലങ്ങളായി വിജയിച്ചു വന്ന സീറ്റായിരുന്ന അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയമാണ് സ്മൃതി ഇറാ നി നേടിയത്. 2014 ല്‍ അമേത്തിയില്‍ മത്സരിച്ചെങ്കിലും അന്ന് ജയം രാഹുലിന് ഒപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ അതീവ പ്രാധാന്യത്തോടെയാണ് സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.
  Published by:Arun krishna
  First published: