• HOME
  • »
  • NEWS
  • »
  • kerala
  • »
  • Smriti Irani | ദേ കളറ് പടം; വയനാട്ടിൽ ഫോട്ടോഗ്രാഫി പരീക്ഷണവുമായി സ്‌മൃതി ഇറാനി

Smriti Irani | ദേ കളറ് പടം; വയനാട്ടിൽ ഫോട്ടോഗ്രാഫി പരീക്ഷണവുമായി സ്‌മൃതി ഇറാനി

Smriti Irani tries hand in photography in Wayanad | പ്രൊഫഷണൽ ക്യാമറയിൽ ഫോട്ടോ എടുക്കുന്ന സ്‌മൃതിയുടെ വീഡിയോയുമായി സന്ദീപ് വാര്യർ

സ്‌മൃതി ഇറാനി വയനാട്ടിൽ

സ്‌മൃതി ഇറാനി വയനാട്ടിൽ

  • Share this:
    കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ (Smriti Irani) വയനാട് സന്ദർശനത്തിനിടെ ഫോട്ടോഗ്രാഫി പരീക്ഷണവും. ബി.ജെ.പി. വക്താവ് സന്ദീപ് വാര്യർ (Sandeep G. Varier) പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രണ്ടുപേരെ പിടിച്ചു നിർത്തി പ്രൊഫഷണൽ ക്യാമറയിൽ മന്ത്രി ഫോട്ടോ എടുത്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ (Rahul Gandhi) മണ്ഡലമായ വയനാട്ടിൽ  സ്‌മൃതി നടത്തുന്ന സന്ദർശനം ചർച്ചയായിക്കഴിഞ്ഞു.

    'വയനാട് കൽപ്പറ്റയിൽ ഫോട്ടോഗ്രാഫർ ഷാജി പോളിന്റെ കയ്യിൽ നിന്നും ക്യാമറ വാങ്ങി ഫോട്ടോഗ്രാഫിയിൽ ഒരു കൈ നോക്കുന്ന സ്‌മൃതി ഇറാനിജി,' എന്ന് സന്ദീപ് വാര്യർ ക്യാപ്‌ഷൻ കൊടുത്തിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.



    പ്രത്യക്ഷത്തിൽ കേന്ദ്രത്തിന്റെ അഭിലാഷ ജില്ലകളുടെ പരിപാടിയുടെ ഭാഗമായി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രിയുടെ സന്ദർശനം രാഷ്ട്രീയമായി പല തലങ്ങളിലും പ്രാധാന്യമുള്ളതാണ്.

    2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും ഇറാനി പരാജയപ്പെടുകയായിരുന്നു. അടുത്ത അഞ്ച് വർഷങ്ങളിൽ, ഈ തോൽവിയെ വിജയമാക്കി മാറ്റാൻ അവർ എല്ലാവിധ പരിശ്രമങ്ങളും നടത്തുകയും ചെയ്തു.

    2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ചപ്പോൾ, ജനങ്ങൾക്കിടയിൽ ഇറങ്ങിയും സോഷ്യൽ മീഡിയയിലൂടെയുമുള്ള അവരുടെ നിരന്തരമായ പ്രചാരണം ഫലം കണ്ടു.

    വയനാട്ടിൽ വിജയിച്ച് കോൺഗ്രസ് നേതാവ് സഭയിൽ സ്ഥാനം നിലനിർത്തിയപ്പോൾ കുടുംബ കോട്ടയായ അമേഠിയിലുണ്ടായ പരാജയം കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.

    തെരഞ്ഞെടുപ്പിൽ ഇറാനിയെ രാഹുൽ ഗാന്ധിക്കെതിരെ മത്സരിപ്പിക്കുന്നതിനു പുറമേ, കാലാകാലങ്ങളിൽ നിരവധി വിഷയങ്ങളിൽ കോൺഗ്രസ് നേതാവിനെ ലക്ഷ്യം വയ്ക്കാൻ ബി.ജെ.പി. സ്‌മൃതിയെ ആവർത്തിച്ച് വിന്യസിച്ചിട്ടുണ്ട്.

    ഈ പശ്ചാത്തലത്തിൽ, അവരുടെ വയനാട് സന്ദർശനം മണ്ഡലത്തിലെ ബിജെപിയുടെ പദ്ധതികളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

    കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കിടയിലും ബിജെപിക്ക് കേരളം പിടിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് കോട്ടയിലേക്ക് ഒരു ജനപ്രിയ നേതാവിനെ അയക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പാർട്ടിയുടെ പുതിയ നീക്കത്തിന്റെ ഭാഗമാണ് എന്ന് സൂചനയുണ്ട്.

    കഴിഞ്ഞ ദിവസം രാത്രി കേരളത്തിലെത്തിയ ശേഷം, വയനാട്ടിലെ കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ ഇറാനി ഇന്ന് അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനം നടത്തുന്ന അങ്കണവാടിയും അവർ സന്ദർശിച്ചു.



    അതേസമയം, മറ്റു കാര്യങ്ങളിൽ തിരക്കിലായിരിക്കെ, തന്റെ മണ്ഡലത്തിലെ ക്ഷേമപ്രവർത്തനങ്ങൾ സ്‌മൃതി അവലോകനം ചെയ്യുകയാണെന്ന് പറഞ്ഞ് ബി.ജെ.പി. നേതാക്കൾ ട്വിറ്ററിൽ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പോസ്റ്റുകൾ ഇടാൻ തുടങ്ങിയിട്ടുണ്ട്.
    Published by:user_57
    First published: