'വയനാട്ടിലെ വോട്ടർമാർ കരുതിയിരിക്കണം'; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

' 15 വര്‍ഷമായി അമേഠിയില്‍ ഒന്നും ചെയ്യാത്ത രാഹുലിന് ഒരു വോട്ട് പോലും കിട്ടില്ല'

news18
Updated: April 4, 2019, 9:43 AM IST
'വയനാട്ടിലെ വോട്ടർമാർ കരുതിയിരിക്കണം'; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി
rahul-smriti
  • News18
  • Last Updated: April 4, 2019, 9:43 AM IST
  • Share this:
ന്യൂഡൽഹി: വയനാട്ടില്‍ നാമനിർദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമേഠിയിലെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി രംഗത്ത്. 15 വര്‍ഷമായി അമേഠിയില്‍ ഒന്നും ചെയ്യാത്ത രാഹുലിന് ഒരു വോട്ട് പോലും കിട്ടില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയില്‍ തോല്‍വി ഉറപ്പായതോടെയാണ് രാഹുല്‍ വരുന്നതെന്ന് വയനാട്ടുകാര്‍ തിരിച്ചറിയണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

സ്മൃതി ഇറാനി അടക്കം ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമടക്കം രാഹുലിനെതിരെ പ്രചാരണം നടത്താന്‍ വയനാടന്‍ ചുരം കയറുമെന്നാണ് സൂചന. സ്മൃതി ഇറാനി ഈ മാസം 9നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുക. കേന്ദ്ര മന്ത്രി ആര്‍കെ സിംഗും സ്മൃതിക്കൊപ്പം സംസ്ഥാനത്തെത്തും.

First published: April 4, 2019, 9:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading