നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാർ ജീവനക്കാരനെ പാമ്പ് കടിച്ചു; സംഭവം ഓഫീസിൽ ഫയൽ തിരയുന്നതിനിടെ

  സർക്കാർ ജീവനക്കാരനെ പാമ്പ് കടിച്ചു; സംഭവം ഓഫീസിൽ ഫയൽ തിരയുന്നതിനിടെ

  ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാർ

  News 18

  News 18

  • News18
  • Last Updated :
  • Share this:
   മലപ്പുറം: ഡിഡിഇ ഓഫീസിൽ ഫയലുകൾ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

   ഡിഡിഇ ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാർക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം ഒരു ജീവനക്കാരിയുടെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

   Also Read- മരട് ഫ്ളാറ്റ് പൊളിക്കൽ ഗുരുതരപാരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ IIT റിപ്പോർട്ട്

   മഴപെയ്താൽ ചോർന്നൊലിക്കുന്നുവെന്ന് മാത്രമല്ല, കെട്ടിടങ്ങളുടെ മേൽപ്പാളി പലയിടത്തും അടർന്നനിലയിലുമാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലർന്നാണ് ഒഴുകിയിരുന്നത്. ഫയലുകൾ മുഴുവൻ വരാന്തയിൽ കൂട്ടിയിട്ടിരിക്കുകയാണ്. കാടുംപടലവും കയറി പലപ്പോഴും പാമ്പുകളെ ഓഫീസിനുള്ളിൽ ജീവനക്കാർ കണ്ടിട്ടുണ്ട്. സർക്കാർ ഓഫീസിനുള്ളിൽ മരണഭയത്തോടെ ജോലിചെയ്യേണ്ട അവസ്ഥയിലാണ് ഡിഡിഇ ഓഫീസ് ജീവനക്കാർ.

   First published:
   )}