ബത്തേരി: വയനാട്ടില്‍ സ്കൂൾ വിദ്യാർഥിക്ക് വീണ്ടും പമ്പുകടിയേറ്റു. ബത്തേരിക്കു സമീപം ബീനാച്ചി ഗവ. എച്ച്.എസ്.എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് റെയ്ഹാനാണ്പാമ്പുകടിയേറ്റത്. വിദ്യാർഥിക്ക് സ്‌കൂള്‍ മുറ്റത്ത് നിന്നും പമ്പുകടിയേറ്റത്. കുട്ടിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിൽ കഴിയുന്ന വിദ്യാര്‍ഥിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ബത്തേരി സർവജന സ്കൂളിലെ വിദ്യാർഥി ഷെഹല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പമ്പുകടിയേറ്റിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപകർക്കെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബീനാച്ചി സ്കൂളിലും സമാനമായ സംഭവമുണ്ടായിരിക്കുന്നത്.
Also Read വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: അധ്യാപകർക്ക് മുൻകൂർ ജാമ്യം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Batheri snake bite, Shehla Sherin, Snake bite, Wayanad