കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നര വയസുകാരിയെ പാമ്പ് കടിച്ചു; രക്ഷകനായത് CPM ബ്രാഞ്ച് സെക്രട്ടറി

ജൂലൈ 21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. സഹായത്തിനായി വീട്ടുകാർ നിലവിളിച്ചു. എന്നാൽ കുടുംബം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല.

News18 Malayalam | news18-malayalam
Updated: July 25, 2020, 8:38 PM IST
കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നര വയസുകാരിയെ പാമ്പ് കടിച്ചു; രക്ഷകനായത് CPM ബ്രാഞ്ച് സെക്രട്ടറി
പ്രതീകാത്മക ചിത്രം
  • Share this:
കാസർഗോഡ്: കാസർഗോഡ് കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒന്നരവയസുകാരിയെ പാമ്പു കടിച്ചു.
പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനില്‍ കഴിയുന്ന ദമ്പതികളുടെ മകളെയാണ് അണലി കടിച്ചത്. ബിഹാറില്‍ അധ്യാപകരായ ദബതികൾ 16ന് ആണ്  വട്ടക്കയത്തെ വീട്ടിലെത്തിയത്.

ജൂലൈ 21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. വീട്ടിലെ ജനല്‍ കര്‍‌ട്ടന് ഇടയില്‍ നിന്നാണ് കുഞ്ഞിന് പാമ്പു കടിയേറ്റത്. സഹായത്തിനായി വീട്ടുകാർ നിലവിളിച്ചു. എന്നാൽ കുടുംബം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല.

TRENDING:വ്യാജ പ്രചാരണം നടത്തുന്ന ഒരു സംഘം എനിക്കെതിരെ ബോളിവുഡില്‍ പ്രവർത്തിക്കുന്നു; എആർ റഹ്മാൻ
[PHOTO]
162 കോടി രൂപ ലോട്ടറിയടിച്ചു; 28 വർഷം മുമ്പ് സുഹൃത്തിന് നൽകിയ വാക്കു പാലിച്ച് ലോട്ടറി ജേതാവ്
[NEWS]
കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്
[NEWS]


ഒടുവില്‍ അയല്‍വാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനില്‍ മാത്യു മാത്രമാണ് സഹായത്തിന് എത്തിയത്. ജിനിൽ കുട്ടിയെ എടുത്ത് ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുഅപകടനില തരണം ചെയ്ത കുഞ്ഞ് സാധാരണ നിലയിലേക്കെത്തി.
എന്നാൽ കോവിഡ് പരിശോധനയിൽ കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജിനിലും നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഹെഡ്‌ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പാണത്തൂർ യൂണിറ്റ് കൺവീനർ കൂടിയാണ് ജിനിൽ മാത്യു.
Published by: Gowthamy GG
First published: July 25, 2020, 8:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading