നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ക്ലാസ് മുറിയിൽ വീണ്ടും പാമ്പ്; പുസ്തകങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ അണലി

  BREAKING: ക്ലാസ് മുറിയിൽ വീണ്ടും പാമ്പ്; പുസ്തകങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ അണലി

  ഇന്ന് വൈകിട്ടോടെ തൃശൂർ ജില്ലയിൽ മറ്റൊരു സംഭവത്തിൽ ചാലക്കുടിയിലെ സ്കൂളിൽ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റിരുന്നു

  viper snake

  viper snake

  • Share this:
   തൃശൂർ: കോർപറേഷൻ പരിധിയിലെ ഒളരിക്കര ഗവ. യു.പി. സ്‌കൂളിലെ  ക്ലാസ് മുറിയില്‍ നിന്ന് പാമ്പിനെ പിടികൂടി. അണലി പാമ്പിനെയാണ് പിടികൂടിയത്. പുസ്തകൾങ്ങൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. ആളപായം ഉണ്ടായിട്ടില്ല.

   അൽപ്പംമുമ്പ് തൃശൂർ ജില്ലയിലെ ചാലക്കുടിയിലെ സ്കൂളിൽ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റിരുന്നു. സിഎംഐ കാർമൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ജെറാൾഡിനാണ് പാമ്പ് കടിയേറ്റത്. ജെറാൾഡിനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

   Read Also- BREAKING: സ്കൂളിൽ വിദ്യാർഥിക്ക് വീണ്ടും പാമ്പുകടിയേറ്റു

   കഴിഞ്ഞ വ്യാഴാഴ്ച വയനാട് ബത്തേരി സർവജന സ്കൂളിൽ ക്ലാസ് മുറിയിൽവെച്ച്   പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ മരിച്ചിരുന്നു.

    
   First published: