• HOME
  • »
  • NEWS
  • »
  • kerala
  • »
  • Snake Bite | വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷിക്കുന്നതിനിടെ കടിയേറ്റ പാമ്പുപിടിത്തക്കാരൻ ഗുരുതരാവസ്ഥയിൽ

Snake Bite | വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷിക്കുന്നതിനിടെ കടിയേറ്റ പാമ്പുപിടിത്തക്കാരൻ ഗുരുതരാവസ്ഥയിൽ

തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റത്.

  • Share this:
    കൊല്ലം: വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷിക്കുന്നതിനിടെ കടിയേറ്റ (Snake Bite) പാമ്പുപിടിത്തക്കാരൻ (Snake Catcher) ഗുരുതരാവസ്ഥയിൽ. തട്ടാമല സന്തോഷ് (Thattamala Santhosh) എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റത്. കൊല്ലം (Kollam) മൈലാപ്പൂരിൽ വെച്ചായിരുന്നു സന്തോഷിന് പാമ്പുകടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ വിടാതിരുന്ന സന്തോഷ് അതിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് ആശുപത്രിയിലേക്ക് പോയത്.

    മൈലാപ്പൂർ കല്ലുവിള അശോകന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് വലയിൽ കുരുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്. വീടിന്റെ അടുക്കള ഭാഗത്ത് മീന്‍ വളര്‍ത്തുന്ന ടാങ്കിന് സമീപം പാമ്പിനെ കണ്ട വീട്ടുകാര്‍ സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു.

    തുടർന്ന് സ്ഥലത്തെത്തിയ സന്തോഷ് നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയും വല മുറിച്ചുമാറ്റുകയുമായിരുന്നു. എന്നാൽ പാമ്പിന്റെ തലയോടടുത്ത ഭാഗത്തെ വല മാറ്റുന്നതിനിടെ സന്തോഷിന് കടിയേൽക്കുകയായിരുന്നു. കടിയേറ്റിട്ടും പിടിവിടാതിരുന്ന സന്തോഷ് പാമ്പിനെ പിടിച്ച് കുപ്പിയിലടച്ചു.


    Also read- K Swift വീണ്ടും ഇടിച്ചു; അപകടത്തിൽ ഗ്ലാസും റിയർവ്യൂ മിററും പൊട്ടി

    കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് സന്തോഷ്.

    Surabhi Lakshmi| വഴിതെറ്റി നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരിക്കിയിറങ്ങിയ ഭർത്താവ് കുഴഞ്ഞുവീണു; രക്ഷകയായി നടി സുരഭി ലക്ഷ്മി

    കോഴിക്കോട്: നഗരത്തിൽ വഴിതെറ്റി കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനായി അഭ്യർത്ഥിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാ നടി സുരഭി ലക്ഷ്മി കണ്ടു. ഉടൻ തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്നു സമയത്ത് ആശുപത്രിയിലെത്തിക്കാനും ജീവൻ രക്ഷിക്കാനുമായി. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്ക് സമീപത്തെ പൊലീസ് സ്റ്റേഷനിൽ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.

    Also read- Suresh Gopi| കാറിലിരുന്ന് കൈനീട്ട വിതരണം; കാൽതൊട്ട് വന്ദിച്ച് സ്ത്രീകൾ; സുരേഷ് ഗോപിയുടെ വീഡിയോ വൈറൽ; പിന്നാലെ വിമർശനവും

    ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണ് മനോദൗർബല്യമുള്ള യുവതി കുഞ്ഞുമായി പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു ഭർത്താവ് പകൽ മുഴുവനും നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളർന്ന നിലയിൽ യുവതിയും കുഞ്ഞും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.
    Published by:Naveen
    First published: