• HOME
  • »
  • NEWS
  • »
  • kerala
  • »
  • Snake Bite| പാമ്പു പിടിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരന് കടിയേറ്റു; മൂർഖന്റെ കടിയേറ്റിട്ടും പിടികൂടി കുപ്പിയിലാക്കി

Snake Bite| പാമ്പു പിടിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരന് കടിയേറ്റു; മൂർഖന്റെ കടിയേറ്റിട്ടും പിടികൂടി കുപ്പിയിലാക്കി

കടിയേറ്റ ശേഷവും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്.

  • Share this:
    കൊല്ലം: പാമ്പു പിടിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. തട്ടാമല സന്തോഷ് (Thattamala Santhosh) എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റത്. മൂർഖൻ (Cobra)പാമ്പിന്‍റെ കടിയേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം മൈലാപ്പൂരിൽ വച്ചാണ് പാമ്പു കടിയേൽക്കുന്നത്. കടിയേറ്റ ശേഷവും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്.

    രാവിലെ 6.30 ഓടെയാണ് സന്തോഷിന് മൂര്‍ഖന്‍റെ കടിയേല്‍ക്കുന്നത്. മീന്‍ വളര്‍ത്തുന്ന ടാങ്കിന് സമീപം പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു. പാമ്പ് മീന്‍ പിടിക്കാനുപയോഗിക്കുന്ന വലയില്‍ കുടുങ്ങിയപ്പോള്‍ അതില്‍ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതിനിടയിലാണ് കടിയേല്‍ക്കുന്നത്. സന്തോഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.



    കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ തുടരുന്നത്. കേരളത്തിൽ ഏപ്രിൽ 13, 14 തീയ്യതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഏപ്രിൽ 13 ന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇന്ന് ഉച്ചയോടുകൂടി മഴ കനത്തേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

    ജാഗ്രതാ നിര്‍ദേശങ്ങള്‍

    ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക
    വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.
    കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
    ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
    വൈദ്യുതി ഉപകരണങ്ങള്‍ ഇടിമിന്നലുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക.
    ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
    പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
    ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
    ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
    മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
    കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
    Published by:Rajesh V
    First published: