പാലക്കാട്: ക്ലാസ് മുറിയില്‍ എത്തിയ പാമ്പ് വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ വച്ചാണ് നാലാം ക്ലാസ് വിദ്യാർഥിനിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്.
പാമ്പ് കടിച്ചതായുള്ള സംശയത്തിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോൾ. സ്കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
സ്കൂളിന് മുന്നിൽ നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധിച്ചു. സ്കൂളും പരിസരവും അടിയന്തരമായി വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പുറത്തു പാൽ അകത്തു മദ്യം; അരക്കോടി വിലമതിക്കുന്ന 3600 ലിറ്റർ വിദേശമദ്യം പിടിച്ചുതൃശൂർ ചേറ്റുവയിൽ 3600 ലിറ്റർ അനധികൃത വിദേശ മദ്യം വാടാനപ്പള്ളി പൊലീസ് പിടികൂടി. വിപണിയിൽ 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമാ സ്റ്റൈലിൽ പാൽവണ്ടിയിലാണ് മദ്യം കടത്തിയത്. 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടം വിജയമ്മ ടവറിൽ കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ കൗസ്തുഭം വീട്ടിൽ രാമാനുജൻ മകൻ സജി എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് പൊലീസ് നടത്തിയ ഏറ്റവും വലിയ അനധികൃത വിദേശമദ്യവേട്ടകളിൽ ഒന്നാണ് ഇത്.
പ്രതികളിൽ നിന്നും മദ്യം വാങ്ങി വിൽക്കുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഓണം സീസൺ ലക്ഷ്യമിട്ട് വിവിധ വാഹനങ്ങളിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനക്ക് കൊണ്ടു വന്നതാണെന്ന് പ്രതികൾ മൊഴി നൽകി.
വിവിധ ബ്രാൻഡുകളിലുള്ള വിദേശ മദ്യമാണ് ഇവർ കടത്തിയത്. വാടാനപ്പള്ളി എസ് എച്ച് ഒ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.