സ്കൂൾ ബാഗിൽ പാമ്പ്; വിദ്യാർഥിനി കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോകാനായി പുസ്തകവും മറ്റും എടുത്തുവെക്കാൻ ബാഗ് തുറന്നപ്പോഴാണ് പാമ്പ് പുറത്തേക്ക് ചാടിയത്.

News18 Malayalam | news18-malayalam
Updated: December 6, 2019, 10:56 AM IST
സ്കൂൾ ബാഗിൽ പാമ്പ്; വിദ്യാർഥിനി കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
പ്രതീകാത്മക ചിത്രം
  • Share this:
മലപ്പുറം: കോട്ടയ്ക്കൽ തെന്നലയിൽ സ്കൂൾ വിദ്യാർഥിനിയുടെ ബാഗിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തെന്നല യു.പി സ്കൂൾ വിദ്യാർഥിനി അനീഷ വള്ളിക്കാടന്‍റെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോകാനായി പുസ്തകവും മറ്റും എടുത്തുവെക്കാൻ ബാഗ് തുറന്നപ്പോഴാണ് പാമ്പ് പുറത്തേക്ക് ചാടിയത്. അനീഷയുടെ കൈയിലൂടെയാണ് പാമ്പ് തറയിലേക്ക് ചാടിയത്. തലനാരിഴയ്ക്കാണ് കുട്ടി പാമ്പ് കടിയേൽക്കാതെ രക്ഷപെട്ടത്.

തലേദിവസം സ്കൂളിൽനിന്ന് എത്തിയ അനീഷ, ബാഗ് മുറിയിൽവെച്ച് കളിക്കാൻ പോകുകയായിരുന്നു. ചോറ്റുപാത്രം പുറത്തെടുക്കാൻവേണ്ടി ബാഗ് തുറന്നിരുന്നു. പിറ്റേന്ന് രാവിലെ പുസ്തകവും മറ്റും എടുത്തുവെക്കാൻവേണ്ടിയാണ് ബാഗ് എടുത്തത്. ഈ സമയത്താണ് ബാഗിനുള്ളിൽനിന്ന് പാമ്പ് പുറത്തേക്ക് ചാടിയത്.

ഇതേത്തുടർന്ന് അനീഷയ്ക്കൊപ്പം പിതാവ് അലവിക്കുട്ടിയും സ്കൂളിലേക്ക് പോയി. എന്നാൽ സ്കൂളിലും പരിസരങ്ങളിലും പാമ്പ് ഉണ്ടാകാനുള്ള ഇല്ലെന്ന് ബോധ്യമായി. മുറിയിൽ കയറിയ പാമ്പ് ബാഗിനുള്ളിലേക്ക് കടക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍