• HOME
  • »
  • NEWS
  • »
  • kerala
  • »
  • snake skin| ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിന്റെ തോൽ; ഹോട്ടൽ അടപ്പിച്ചു

snake skin| ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിന്റെ തോൽ; ഹോട്ടൽ അടപ്പിച്ചു

മകൾ കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടർന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചു എന്നും പ്രിയ പറഞ്ഞു.

  • Share this:
    തിരുവനന്തപുരം: ഹോട്ടലിൽ നിന്നു വാങ്ങിയ ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിന്റെ തോൽ കണ്ടെത്തിയതായി പരാതി. നെടുമങ്ങാട് (Nedumangad) ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് ചത്ത പാമ്പിന്റെ തോൽ കണ്ടെത്തിയത്.

    നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട് മാനാടിമേലേ പുത്തൻ വീട്ടിൽ പ്രസാദിന്റെ ഭാര്യ പ്രിയ മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാൻ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പ്രിയ ഭക്ഷണപൊതി വാങ്ങിയത്.



    മകൾ കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടർന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചു എന്നും പ്രിയ പറഞ്ഞു. തുടർന്ന് നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ ചത്ത പാമ്പിന്റെ തോൽ ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

    ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമോയെന്ന് ഭയം': കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയിൽ

    മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിലായി. ഭർത്താവ് ഉപേക്ഷിച്ചതോടെ കുഞ്ഞ് ബാധ്യതയാകുമോയെന്ന് ഭയം കാരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ ആറു മണിയോടെയാണ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്തുനിന്നാണ് കുഞ്ഞിനെ ലഭിച്ചത്. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് മാതാവാണെന്ന് വ്യക്തമായി. വൈകാതെ ഇവരെ കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

    ഇന്ന് രാവിലെ ആറു മണിയോടെയാണ് റോഡരികിൽ കിടത്തിയിരുന്ന കുഞ്ഞ് കരയുന്നത് ജോലിക്ക് പോകുകയായിരുന്ന അതിഥി തൊഴിലാളികൾ ആദ്യം ശ്രദ്ധിച്ചത്. ഇവർ തൊട്ടടുത്തെ വീട്ടിൽ വിവരം പറഞ്ഞു. തുടർന്ന് പൊലീസിനെയും വിവരം അറിയിച്ചു. കുഞ്ഞിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചവരെ കണ്ടെത്തിയെങ്കിലും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫറോക്ക് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കും. സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ പൊലീസ് കണ്ടെത്തിയത്.
    Published by:Rajesh V
    First published: