കോഴിക്കോട്: തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്‌പ്രസില്‍ പാമ്ബിനെ കണ്ടെത്തി. ട്രെയിൻ കഴിഞ്ഞ ദിവസം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ട്രെയിൻ നിർത്തി പരിശോധന നടത്തിയെങ്കിലും പിന്നീട് പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എസ് 5 സ്ലീപ്പര്‍ കംപാര്‍ട്‌മെന്‍റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്.
പാമ്പിനെ കണ്ടതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് ട്രെയിനുള്ളിൽ ഉണ്ടായത്. കണ്ണൂര്‍ സ്വദേശി പി. നിസാറിന്റെ ഭാര്യ ഹൈറുന്നിസയും തൊട്ടടുത്ത ബെർത്തിലെ ഒരു പെണ്‍കുട്ടിയുമാണ് ആദ്യം പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാർ ബഹളംവെച്ചു. യാത്രക്കാരിൽ ഒരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചു. എന്നാൽ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞു ചിലർ ബഹളം വെച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാർട്ട്മെന്‍റിലൂടെ മുന്നോട്ടുപോയി.
രാത്രി 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃര്‍ പരിശോധന നടത്തി. ഇവിടെ എത്തിയ ഉടനെ പാമ്പിനെ കണ്ടു പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും പാമ്പ് രക്ഷപെട്ടു. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. മുഴുവൻ യാത്രക്കാരുടെയും ബാഗുകള്‍ പരിശോധിച്ചെങ്കിലും അതിലും പാമ്പിനെ കണ്ടില്ല. തുടർന്ന് യാത്ര പുനഃരാരംഭിക്കുകയായിരുന്നു. യാത്രക്കാർ ഭീതിയോടെയാണ് ട്രെയിനിൽ ഇരിക്കുന്നത്.
വിദ്യാർഥികള്‍ക്ക് നൽകിയ ഭക്ഷണത്തിൽ സ്ക്രൂ, കോഴിത്തൂവൽ, കൊതുക്; KMCT മെഡിക്കല്‍ കോളേജ് കാന്റീനെതിരെ പരാതിവിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്ന് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയതായി പരാതി. കെഎംസിടി മെഡിക്കൽ കോളേജിലെ കാന്റീൻ ഭക്ഷണത്തിൽ നിന്നാണ് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയത്. മെഡിക്കൽ വിദ്യാർഥികളാണ് കന്റീനെതിരെ പരാതി ഉയർത്തിയിരിക്കുന്നത്.
Also Read-ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ല; കുട്ടികളെ കുത്തിനിറച്ച ഓട്ടോ പിടികൂടി MVDതുടര്‍ന്ന് വിദ്യാര്‍ഥികൾ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. നേരത്തെയും ഭക്ഷണത്തിൽ നിന്ന് ഇത്തരത്തിലുള്ള ജീവികളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
ഓരോ തവണയും മാനേജ്‌മെന്റിനോട് പരാതിപ്പെടുമ്പോള്‍ പരിഹരിക്കാമെന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.