നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാമ്പത്തിക സംവരണം: എസ്എന്‍ഡിപി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി

  സാമ്പത്തിക സംവരണം: എസ്എന്‍ഡിപി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി

  വെള്ളാപ്പള്ളി നടേശൻ

  വെള്ളാപ്പള്ളി നടേശൻ

  • Last Updated :
  • Share this:
   ആലപ്പുഴ: സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

   ഏഴ് ദിവസം കൊണ്ട് ബില്ല് പാസാക്കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

   സംവരണ ബില്‍ ഭരണഘടനാ വിരുദ്ധമാണ്. സാമ്പത്തിക സംവരണം വേണമെന്നല്ല ഭരണഘടനയില്‍ അംബേദ്കര്‍ എഴുതിയത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം വേണ്ടത്. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

   സമ്പത്തിക സംവരണം നടപ്പാക്കാന്‍ നേരത്തെയും ചില സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം സുപ്രീം കോടതി തടയിട്ടിരുന്നു. സാമ്പത്തിക സംവരണം ഇന്ത്യയില്‍ നടപ്പാകില്ല.

   Also Read രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണം പ്രാബല്യത്തിൽ

   സമദൂരം പറഞ്ഞ് നടന്നിരുന്ന എന്‍.എസ്.എസുകാര്‍ ഇപ്പോള്‍ ബി.ജെ.പിയായിക്കഴിഞ്ഞു. പിണറായിയെ അച്ഛാന്നും കൊച്ചച്ഛാന്നും വിളിച്ചവരാണ് എന്‍.എസ്.എസെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

   ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരുന്നതിന്റെ ധാര്‍മികതയെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

   Also Read 'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും

   First published:
   )}