നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SNDP ശാ​ഖാ സെ​ക്ര​ട്ട​റി​യെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

  SNDP ശാ​ഖാ സെ​ക്ര​ട്ട​റി​യെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

  പു​റ​ക്കാ​ട് എ​സ്എ​ൻ​ഡി​പി ശാ​ഖ സെ​ക്ര​ട്ട​റി കൊ​ച്ചി​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജു (64) വിനെയാണ് ഓ​ഫീ​സ് മു​റി​യി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയത്.

  രാജു

  രാജു

  • Share this:
   ആ​ല​പ്പു​ഴയിൽ (Alappuzha) എസ്എൻഡിപി (SNDP) ശാഖാ സെക്രട്ടറിയെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പു​റ​ക്കാ​ട് എ​സ്എ​ൻ​ഡി​പി ശാ​ഖ സെ​ക്ര​ട്ട​റി കൊ​ച്ചി​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജു (64) വിനെയാണ് ഓ​ഫീ​സ് മു​റി​യി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയത്. സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ‍​യിക്കുന്നതായി പോ​ലീ​സ് പ​റ​ഞ്ഞു.

   എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശനെ യൂണിയൻ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് 2020 ജൂൺ 20നായിരുന്നു. ഇതിന്റെ വിവാദങ്ങളും കേസും അടങ്ങുന്നതിന് മുൻപാണ് സമാനമായ രീതിയിൽ ശാഖാ സെക്രട്ടറിയുടെ മരണം.

   സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് മഹേശന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം ആലപ്പുഴ ജുഷീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് മഹേശന്റെ ഭാര്യ ഉഷാദേവി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതേ തുടർന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെ എല്‍ അശോകന്‍, തുഷാര്‍ വെളളാപ്പള്ളി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസെടുക്കാന്‍ കോടതി നിര്‍ദേശം നൽകുകയായിരുന്നു.

   നാട്ടകം ഗവ. കോളേജ് മൈതാനത്ത് ഫുട്ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

   കോട്ടയം നാട്ടകം ഗവ. കോളജ് മൈതാനത്ത് ഫുട്‌ബോള്‍ പരിശീലനത്തിനിടെ (Football practice) വിദ്യാര്‍ത്ഥി (student) കുഴഞ്ഞ് വീണ് മരിച്ചു. പനച്ചിക്കാട് ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്ക് സമീപം ഇടയാടിപ്പറമ്പില്‍ പ്രസാദിന്റ മകന്‍ അരവിന്ദ് പി.ആര്‍ (കണ്ണന്‍ - 19) ആണ് മരിച്ചത്.

   ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ നാട്ടകം ഗവ. കോളജ് മൈതാനത്തായിരുന്നു സംഭവം. കോളജ് മൈതാനത്ത് നെറ്റ് പ്രാക്ടീസ് നടത്തുന്നതിനുള്ള വാം അപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   Also Read- Say No to Bribery| അറസ്റ്റിലായ PCB കോട്ടയം ജില്ലാ ഓഫീസറുടെ ഫ്ളാറ്റിൽ നോട്ടുകെട്ടുകളുടെ കൂമ്പാരം; മൂന്നു ജില്ലകളിൽ വീട്

   നാട്ടകം കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി വിദ്യാര്‍ഥിയാണ് അരവിന്ദ്. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്. അമ്മ:ശ്രീരഞ്ജിനി. സഹോദരി: പാര്‍വതി.
   Published by:Rajesh V
   First published: