നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ മതില്‍ യുവതീ പ്രവേശനത്തിനല്ല; സുരേന്ദ്രനോട് സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരത

  വനിതാ മതില്‍ യുവതീ പ്രവേശനത്തിനല്ല; സുരേന്ദ്രനോട് സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരത

  വെള്ളാപ്പള്ളി നടേശൻ

  വെള്ളാപ്പള്ളി നടേശൻ

  • Last Updated :
  • Share this:
   ആലപ്പുഴ: വനിതാ മതിലിന് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന മൂല്യം സംരക്ഷിക്കുകയാണ് വനിതാ മതിലിലൂടെ ലക്ഷ്യമിടുന്നത്. കെ സുരേന്ദ്രനോട് സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

   വനിതാ മതിലും ശബരിമല വിഷയവുമായി കൂട്ടി കുഴയ്ക്കരുത്. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് വനിതാമതില്‍. ഇതൊരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയാണ്. പിണറായി വിളിച്ചു എന്ന കാരണത്തില്‍ ചര്‍ച്ചയില്‍ പോകാതിരിക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

   Also Read നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?

   ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം നടക്കുന്ന എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ യോഗത്തില്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

   Also Read 'ഒരു അറിയിപ്പുണ്ടാകും വരെ കള്ളുകച്ചവടക്കാരനല്ല പകരം നവോത്ഥാന നായകൻ; പരിഹസിച്ച് ജയശങ്കർ

   കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുന്നത്.

   മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്താ സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഇതി സംബന്ധിച്ച് തീരുമാനമെടുത്തത്.

   First published:
   )}