നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കണ്ടത് സവർണ ഐക്യം, പോകാതിരുന്നത് മഹാഭാഗ്യം': ഭക്തസംഗമത്തിനെതിരെ വെള്ളാപ്പള്ളി

  'കണ്ടത് സവർണ ഐക്യം, പോകാതിരുന്നത് മഹാഭാഗ്യം': ഭക്തസംഗമത്തിനെതിരെ വെള്ളാപ്പള്ളി

  പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലാതിരുന്ന പരിപാടിയിൽ സവർണ വിഭാഗങ്ങളുടെ ഐക്യമാണ് കണ്ടതെന്നും വെള്ളാപ്പള്ളി

  വെള്ളാപ്പള്ളി നടേശൻ

  വെള്ളാപ്പള്ളി നടേശൻ

  • Share this:
   കോട്ടയം : സവർണ്ണ ഐക്യമാണ് അയ്യപ്പഭക്ത സംഗമത്തിൽ കണ്ടതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പരിപാടിയിൽ തന്നെയും ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുക്കാതിരുന്നത് ഭാഗ്യമായി കരുതുന്നുവെന്നും വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നത് . ശബരിമല വിഷയത്തിൽ ഭക്തിയല്ല, രാഷ്ട്രീയം തന്നെയാണ് തങ്ങള്‍ക്കുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിഷയത്തില്‍ ഹിന്ദുത്വ അജണ്ട വച്ച് നേട്ടമുണ്ടാക്കാന്‍ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇതിൽ താത്ക്കാലികമായി നേട്ടമുണ്ടാകുമെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്താകുമെന്ന് പറയാനാകില്ലെന്നും എസ്എൻഡിപി അധ്യക്ഷൻ വ്യക്തമാക്കി.

   Also Read-ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അമൃതാനന്ദമയി: ഭക്ത സംഗമത്തിൽ വന്‍ ജനപങ്കാളിത്തം

   കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്ത സംഗമം ആത്മീയ സമ്മേളനമായിരുന്നു എന്നാൽ ആത്മീയതയുടെ മറവിൽ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലാതിരുന്ന പരിപാടിയിൽ സവർണ വിഭാഗങ്ങളുടെ ഐക്യമാണ് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ കെണിയിൽ വീണു പോകുമായിരുന്നുവെന്നും തന്റെ നിലപാടിന് വിരുദ്ധമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   Also Read ഹൈന്ദവധര്‍മ്മം ചവിട്ടി അരച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പിൽ 'വജ്രായുധം' പ്രയോഗിക്കണമെന്ന് സെന്‍കുമാര്‍

   ശബരിമല വിഷയത്തിൽ ശരിയായ വസ്തുത പറഞ്ഞ് പ്രകടിപ്പിക്കാൻ സർക്കാരിന് സാധിക്കാതെ പോയി എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആര് ഭരണത്തിലിരുന്നാലും കോടതി വിധി നടപ്പാക്കണമായിരുന്നു ഇത് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയാതെ പോയതാണ് മറുഭാഗത്തിന് മുതലെടുപ്പിന് അവസരം നൽകിയതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

   First published:
   )}