• HOME
  • »
  • NEWS
  • »
  • kerala
  • »
  • SFIക്കെതിരെ വെള്ളാപ്പള്ളി നടേശൻ; 'SNDP,NSS കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥിസംഘടനാ പ്രവര്‍ത്തനം'

SFIക്കെതിരെ വെള്ളാപ്പള്ളി നടേശൻ; 'SNDP,NSS കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥിസംഘടനാ പ്രവര്‍ത്തനം'

ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ

  • Share this:
    ആലപ്പുഴ: എസ് എഫ് ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി എസ്എൻ‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപപള്ളി നടേശൻ. എസ്എൻഡിപി, എൻഎസ്എസ് കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടക്കുന്നെന്നും എന്തും ആവാം എന്ന അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു.

    കേരളാ നവോത്ഥാന സമിതി യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്. കിടപ്പറയിലെ പോലെ കോളജുകളിൽ വിദ്യാർത്ഥികൾ പെരുമാറുന്നു. ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ കോളജുകളിൽ മികച്ച അച്ചടക്കം പാലിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Also Read-എ എം ആരിഫ് എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു; നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു

    ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ കൂടുന്നു. ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ലെന്നും കായികമായി നേരിടേണ്ടി വന്നാൽ ആ രീതിയിൽ അതിനെ നേരിടണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
    Published by:Jayesh Krishnan
    First published: